ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്‌നിൽ യാത്ര ചെയ്യാറില്ലെന്ന് പറയുകയാണ് നടൻ. 14-ാം വയസിലാണ് ദുരനുഭവം ഉണ്ടായത്. അത്രയേറെ വേദനാജനകമായ അനുഭവമായിരുന്നു അത് എന്നുമാണ് നടൻ പറയുന്നത്.
എനിക്ക് അപ്പോൾ 14 വയസായിരുന്നു. ആ സംഭവത്തിന് ശേഷം ഞാൻ ബാഗ് എന്റെ പിൻഭാഗത്തേക്ക് ചേർത്തു വയ്ക്കാൻ തുടങ്ങി. ഒരു ദിവസം എന്റെ പുസ്തകങ്ങൾ ആരോ മോഷ്ടിച്ചതായി ഞാൻ മനസിലാക്കി. അതാരായിരിക്കുമെന്ന് ആലോചിച്ചു.
തുടർന്ന് ഇനിയൊരിക്കലും ഞാൻ ട്രെയ്‌നിൽ യാത്ര ചെയ്യില്ലെന്ന് തീരുമാനിച്ചു എന്നാണ് ആമിർ അലി പറയുന്നത്. സ്വവർഗരതിക്കാരായ തന്റെ സുഹൃത്തുക്കളെ കുറിച്ചും ആമിർ അലി സംസാരിക്കുന്നുണ്ട്.
എന്റെ കുറച്ച് സുഹൃത്തുക്കൾ പരസ്യമായി തങ്ങൾ സ്വവർഗരതിക്കാരാണെന്ന് പറഞ്ഞു. എനിക്ക് അവരെ നന്നായി അറിയാം. അവർ എന്റെ സഹോദരന്മാരെ പോലെയാണ്. എനിക്ക് അവരോടൊപ്പം ഒരേ കിടക്കയിൽ കിടന്നുറങ്ങാൻ കഴിയും. നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും എന്നാണ് ആമിർ അലി പറഞ്ഞത്.
ഹിന്ദി സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് ആമിർ അലി. ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ഫറാസ് തുടങ്ങിയ ചിത്രങ്ങളിലും ആമിർ വേഷമിട്ടിട്ടുണ്ട്. ഡോക്ടേഴ്‌സ് എന്ന വെബ് സീരീസിലാണ് നടൻ ഒടുവിൽ അഭിനയിച്ചത്.