‘ചൂടായി വരുന്ന പോലുള്ള വേഷം’ വിമർശകന് ചുട്ട മറുപടിയുമായി അമേയ മാത്യൂ

സിനിമകളിലൂടെയും മിനി വെബ്സീരീസുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് അമേയ മാത്യൂ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ ഇതാ ഗ്ലാമർ വസ്ത്രം ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ വിമർശിക്കാനെത്തിയ ആൾക്ക് ചുട്ട മറുപടി നല്കിയിരിക്കുകയാണ് അമേയ

മറ്റുള്ളവർ നിങ്ങളെകുറിച്ച് പറയുന്നത് അവരുടെ കാഴ്ചപാടുകളാണ്, അതുകേട്ടാൽ നിങ്ങൾക്ക് അവരായി മാറാം… ഇല്ലെങ്കിൽ നിങ്ങളായിതന്നെ ജീവിക്കാം’ എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രത്തിനാണ് കമെന്റ്

‘ക്യൂട്ട് ആയല്ലോ അമേയാ.. പക്ഷേ കുറച്ചു ‘ചൂട്’ ആയി വരുന്ന പോലുള്ള വേഷം എന്നായിരുന്നു ചിത്രത്തിന് താഴെ വന്ന കമന്റെ.

എന്നാൽ ‘ഞാൻ ഇങ്ങനെയാണ്, ചേട്ടനെയോ ബാക്കി ഉള്ളവരെയോ എന്തെങ്കിലും തെളിയിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ. എന്റെ ഇഷ്ടമല്ലേ എന്തു വസ്ത്രം ധരിക്കണം എന്നുള്ളത്. ഞാൻ പണ്ടേ ഇതുപോലുള്ള വസ്ത്രങ്ങൾ ധരിക്കാറുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത കുരുപൊട്ടലാ ഇപ്പോൾ ചിലർക്ക്. ഞാൻ ഇതിനെ വകവയ്ക്കുന്നില്ലെന്നുള്ള മറുപടിയാണ് താരം നൽകിയിയത് .

ameya mathew

Noora T Noora T :