മാമുക്കോയ കുഴഞ്ഞു വീണിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്!; വെളിപ്പെടുത്തി ആംബുലന്‍സ് ഡ്രൈവര്‍

കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ മാമുക്കോയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. പിന്നാലെ കുഴഞ്ഞു വീണു എന്ന് പ്രചരിക്കുന്ന വാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരത്തെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് െ്രെഡവര്‍.

സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നത് പോലെ മാമുക്കോയ കുഴഞ്ഞു വീണിട്ടില്ലെന്നും ആ വാര്‍ത്തകള്‍ വ്യാജമെന്നുമാണ് ജാഫര്‍ പറയുന്നത്.

‘വേദിയിലെത്തി അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പറയുന്നത് പോലെ കുഴഞ്ഞുവീണിട്ടില്ല’ എന്ന് ആംബുലന്‍സ് െ്രെഡവര്‍ ജാഫര്‍ പ്രതികരിച്ചു.

കോഴിക്കോട് കാളിക്കാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മാമുക്കോയ. മൈതാനത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്കിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ശേഷം കോഴിക്കോട് മൈത്ര ആശുപത്രിയിലേയ്ക്ക് മാറ്റി. തലച്ചോറിലേക്കുള്ള രക്തസമ്മര്‍ദ്ദം വര്‍ധിച്ചതാണ് കാരണമെന്നും കാര്‍ഡിയോളജി വിഭാഗത്തിന്റെ അടക്കം നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Vijayasree Vijayasree :