അച്ചിവീട്ടില്‍ കിടക്കുന്ന ഒരാള്‍ ഉണ്ടായിരുന്നു , പക്ഷെ ഇപ്പോൾ ആണൊരുത്തൻ ആണ് കൂടെയുള്ളത് – അമ്പിളി ദേവി

തങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് അമ്പിളി ദേവിയും ആദിത്യനും . ഒട്ടേറെ വിവാദങ്ങളിലൂടെയാണ് ഇവരുടെ വിവാഹം കടന്നു പോയത് . ഇപ്പോൾ സന്തുഷ്ട ജീവിതം നയിക്കുന്ന ഇരുവരും വിശേഷങ്ങളൊക്കെ ഫേസ്ബുക്കിൽ പങ്കു വെക്കാറുണ്ട് . ഇപ്പോൾ വീട്ടു വിശേഷങ്ങൾ പങ്കു വച്ച് ഇരുവരും പങ്കെടുത്ത ഒരു പരിപാടിയുടെ വീഡിയോ അമ്പിളി പങ്കു വച്ചിരുന്നു .

വീഡിയോ പങ്കുവെച്ചതിന് പിന്നാലെയായി കടുത്ത വിമര്‍ശനങ്ങളായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്നുവന്നത്. പോസ്റ്റിന് കീഴിലെ കമന്റിന് മറുപടിയുമായി അമ്ബിളി ദേവി മാത്രമല്ല ആദിത്യനും എത്തിയിട്ടുണ്ട്.

അച്ചിവീട്ടില്‍ കിടക്കുന്ന ഒരാള്‍ ഉണ്ടായിരുന്നുവെന്നും അതിനാലാണ് അതുകൊണ്ടാണ് എല്ലാം നഷ്ടമായതെന്നും പറഞ്ഞായിരുന്നു അമ്ബിളി ദേവി തുടങ്ങിയത്. ഇപ്പോള്‍ ആണൊരുത്തനാണ് തനിക്കൊപ്പമുള്ളത്. ഇവിടെ നില്‍ക്കുന്നില്ലെന്ന വിഷമം മാത്രമേയുള്ളൂ. പോസ്റ്റിന് കീഴില്‍ ഇത്തരത്തിലൊരു കമന്റ് കണ്ടിരുന്നുവെന്നും അതിനാലാണ് ഇങ്ങനെയൊരു കമന്റെന്നും അമ്ബിളി കുറിച്ചിരുന്നു. സംസാരത്തിലും പ്രവര്‍ത്തിയിലും മാന്യതയുള്ളയാളാണ് ആദിത്യനെന്നും ഇത്തരത്തിലുള്ള കമന്റുകള്‍ അവഗണിച്ചൂടേയെന്നുമായിരുന്നു ഒരാള്‍ ചോദിച്ചത്.

ambili devi replied to comments

Sruthi S :