നവ വധുവിനെപ്പോലെ ഒരുങ്ങി ഗായിക, റാണു വീണ്ടും വിവാഹിതയായോയെന്ന് സോഷ്യൽ മീഡിയ… ചിത്രങ്ങൾക്ക് പിന്നിൽ

ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്‌കറുടെ ഗാനം പശ്ചിമ ബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്‌റ്റേഷനിലിരുന്ന് പാടിയ റാണു മൊണ്ടാലിനെ ആരും മറക്കില്ല. തന്റെ ഉള്ളിലുള്ള കലാകാരിയെ ഈ പാട്ടിലൂടെയാണ് ലോകം മുഴുവൻ അറിഞ്ഞത്. റാണു പാടിയ ‘ഏക് പ്യാർ കാ നഗ്മാ ഹേ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പാട്ട്ഹിറ്റായതോടെ റാണുവിനെ തേടി നിരവധി അവസരങ്ങള്‍ എത്തുകയും ചെയിതു.

ഇപ്പോൾ ഇതാ റാണുവിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇത്തവണ നവ വധുവിനെപ്പോലെ ഒരുങ്ങിയാണ് റാണു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ റാണു വീണ്ടും വിവാഹിതയായോ എന്ന സംശയമാണ് എല്ലാവർക്കും. ബം​ഗാളി ട്രെഡീഷൻ ലുക്കിലുള്ള നവ വധുവിനെപ്പോലെയാണ് റാണുവിനെ വീഡിയോയിൽ കാണുന്നത്. അടുത്തിടെ വൈറലായ കച്ചാ ബദാം എന്ന പാട്ടാണ് റാണു നവവധുവിനെപ്പോലെ എത്തി ആലപിക്കുന്നത്. എന്നാൽ ആ പാട്ടിനെ ഇല്ലാതാക്കുന്ന രീതിയിലാണ് റാണു പാടിയിരിക്കുന്നത് എന്നാണ് സോഷ്യൽമീഡിയ വിമർശിക്കുന്നത്. റാണുവിന്റെ നവവധു മേക്കോവറിനേയും സോഷ്യൽമീഡിയ വിമർശിക്കുന്നുണ്ട്.

ഭര്‍ത്താവിന്റെ മരണ ശേഷം മുഷിഞ്ഞ വസ്ത്രമൊക്കെ അലഞ്ഞു തിരിഞ്ഞു നടന്ന റാണുവിന്റെ ജീവിതം ഇപ്പോള്‍ ആകെ മാറിയിരിക്കുകയാണ് . ബോളിവുഡില്‍ നിന്നും നിരവധി അവസരങ്ങള്‍ എത്തിയതോടെ പുത്തൻ മേക്കോവറിലും ഗായിക എത്തിയിരിക്കുന്നു

കണ്ണടച്ച് തുറക്കും മുന്‍പായിരുന്നു റാണു മണ്ഡലിന്റെ വിജയഗാഥ. ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോ കളിലും സിനിമയില്‍ പാടാനുള്ള അവസരവുമൊക്കെ കിട്ടുന്നതിനൊപ്പം ചില ഉദ്ഘാടനങ്ങള്‍ക്കും റാണുവിനെ തേടി ഭാഗ്യമെത്തിയിരുന്നു.

Noora T Noora T :