ബോഡി സ്യൂട്ട്’ ഉപയോഗിക്കാമെന്ന് സംവിധായകന്റെ വാക്കുകൾക്ക് മുന്നിൽ ഏവരെയും ഞെട്ടിച്ച് അമല

ആടൈ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. ആടൈയിലെ അമലാ പോളിന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ‘ആടൈ’ എന്ന ചിത്രത്തിലെ തന്റെ നഗ്ന സീനുകള്‍ ഷൂട്ട് ചെയ്തതെങ്ങനെയെന്ന് വെളിപ്പെടുത്തി നടി അമല പോള്‍. താന്‍ സിനിമാ രംഗത്ത് നിന്നുതന്നെ വിടവാങ്ങുന്നതിനെ കുറിച്ച്‌ ആലോചിച്ചിരുന്ന സമയത്തെ കുറിച്ചും അമല പോള്‍ മനസ് തുറന്നു. ‘ആടൈ’യുടെ സംവിധായകന്‍ രത്ന കുമാര്‍ നഗ്ന രംഗങ്ങളില്‍ തന്നോട് ‘ബോഡി സ്യൂട്ട്’ ഉപയോഗിക്കാം എന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ‘അതിനെക്കുറച്ച്‌ ആശങ്കപെടേണ്ട’ എന്നാണ് താന്‍ ഉത്തരം നല്‍കിയതെന്ന് നടി ഓര്‍ക്കുന്നു. എന്നാല്‍ ഈ രംഗം ചിത്രീകരിക്കുന്ന ദിവസം വന്നപ്പോള്‍ താന്‍ അസ്വസ്ഥയായെന്നും സെറ്റില്‍ ആ സമയത്ത് നഗ്നയായ തന്നോടൊപ്പം ആരൊക്കെ ഉണ്ടാകുമെന്നും എന്തായിരിക്കും അപ്പോഴത്തെ അവസ്ഥ എന്നും മറ്റും താന്‍ തിരക്കിയതായി അമല പറഞ്ഞു. ഒരു ദേശീയ പത്രവുമായുള്ള അഭിമുഖത്തിലാണ് അമല പോള്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. ‘അത് ഏകദേശം അടഞ്ഞ ഒരു സെറ്റ് ആയിരുന്നു. 15 പേര്‍ മാത്രമേ സീന്‍ ഷൂട്ട് ചെയ്യുമ്ബോള്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. അവരെ എനിക്ക് വിശ്വാസമില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും ഈ രംഗം ചിത്രീകരിക്കാന്‍ അനുവദിക്കുകയില്ലായിരുന്നു. എനിക്ക് ആ സമയത്ത് അഭിനയിക്കാനായി കിട്ടുന്ന കഥകളില്‍ എല്ലാം അസത്യങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ഇക്കാര്യം എന്റെ മാനേജരോട് പറഞ്ഞിരുന്നു.’ അമല വിശദീകരിക്കുന്നു. ‘ഒന്നുകില്‍ പീഢിക്കപ്പെടുന്ന നായിക പ്രതികാരം ചെയ്യാനായി ഇറങ്ങുന്നത്. അല്ലെങ്കില്‍ ഭര്‍ത്താവ് പറയുന്നതെല്ലാം അനുസരണയോടെ കേള്‍ക്കുന്ന ത്യാഗസമ്ബന്നയായ ഭാര്യ.

ഇതൊക്കെ സ്ത്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമകള്‍ തന്നെയായിരുന്നു. എങ്കിലും ഈ കള്ളങ്ങളുടെ ഭാഗമാകാന്‍ ഞാന്‍ വിസമ്മതിച്ചു.’ അമല പോള്‍ വെളിപ്പെടുത്തി. ‘ആടൈ’യുടെ ടീസറില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ട അമലയെ കരണ്‍ ജോഹര്‍, സാമന്ത റൂത്ത് പ്രഭു എന്നിങ്ങനെയുള്ള പ്രമുഖര്‍ അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഈ ടീസര്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് അമല പോളിനെ താന്‍ അഭിനയിക്കാനിരുന്ന വിജയ് സേതുപതി നായകനാകുന്ന ചിത്രത്തില്‍ നിന്നും നിര്‍മാതാവ് പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് തമിഴ് സിനിമാ ലോകത്തെ പിന്തിരിപ്പന്‍ മനോഭാവങ്ങളെ കുറിച്ച്‌ വിശദമായൊരു കുറിപ്പും അമല പുറത്തിറക്കി. സത്യത്തില്‍ ‘ആടൈ’യുടെ തിരക്കഥ വായിച്ചപ്പോള്‍ അമല തന്നെ ഞെട്ടിപ്പോയി. സംവിധായകന്‍ രത്‌നകുമാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ അത് സത്യത്തില്‍ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാന്‍ വിശ്വസിച്ചില്ല. ഇത് ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്. സിനിമ ഇറങ്ങുന്നതിനും മുന്‍പ് തന്നെ മുന്‍ധാരണ വച്ച് വിമര്‍ശിക്കുന്നവരുണ്ട്. അവരെക്കുറിച്ച് എനിക്കൊന്നും പറയാനില്ല’- അമല കൂട്ടിച്ചേര്‍ത്തു.

amalapaul shoot

Sruthi S :