കടൽക്കരയിലെ സുന്ദര നിമിഷങ്ങൾ പങ്കുവെച്ച് നടി അമല പോൾ..

തെന്നിന്ത്യയിലെ സൂപ്പര്‍ താരസുന്ദരിയായ അമല പോൾ പങ്കുവെച്ച് കടൽക്കരയിലെ ചിത്രങ്ങൾ വൈറലാകുന്നു. താരം സര്‍ഫിങ് പഠിക്കുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അമല പോൾ കുറിച്ചത് ഇങ്ങനെയാണ്. “എന്ത് ചോദ്യത്തിനും ഉത്തരം കിട്ടുന്ന ഒരു സ്ഥലമാണ് കടലോരം. സ്കൂൾ കാലത്തേക്ക് തിരിച്ചുപോവുകയാണ്. ഇത്തവണ സര്‍ഫ് സ്കൂളിലേക്കാണ്. സര്‍ഫിങ് പഠിക്കുന്നു.” 

മുൻപും അമല കടലോരത്ത് നിന്നെടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. കടലോരത്തിരിക്കുന്ന നടിയുടെ ചിത്രം മത്സ്യകന്യകയെ പോലുള്ളതാക്കിയ ശേഷമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുൻപ് അമല പോൾ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്ന പല ചിത്രങങളും ഏറെ വിമര്‍ശനങ്ങൾക്ക് വഴി വെച്ചിരുന്നു. 

അമലയുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത് മൂന്ന് സിനിമകളാണ്. അമല പ്രധാന വേഷത്തിലെത്തുന്ന അതോ അന്ത പാർവ പോലെ, ആടൈ എന്നീ ചിത്രങ്ങൾ തമിഴിലും ബ്ലെസി ഒരുക്കുന്ന മലയാള ചിത്രം ആടുജീവിതവും അമലയുടേതായി ഈ വര്‍ഷം എത്തും. 2017ലാണ് അമലയുടേതായി ഒടുവിൽ മലയാള ചിത്രം തീയേറ്ററിലെത്തിയത്. അച്ചായൻസായിരുന്നു ആ ചിത്രം. 

Amala paul new photos…

Noora T Noora T :