അമല പോള്‍ അമ്മയായി; കുഞ്ഞ് ജനിച്ചിട്ട് ഒരാഴ്ച, കുഞ്ഞിന്റെ പേര് കേട്ടോ!; സന്തോഷം പങ്കുവെച്ച് ഭര്‍ത്താവ്

തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോള്‍ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറാനും സാധിച്ചു. നാളുകളിുടെ ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേയ്ക്കും തിരിച്ചു വരവ് നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് അമല പോള്‍.

ഇക്കഴിഞ്ഞ നവംബറിലായിരുന്നു അമല പോളിന്റെയും ജഗദ് ദേശായുടെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇങ്ങോട്ട് ഭര്‍ത്താവിനൊപ്പമുള്ള മനോഹര നിമിഷങ്ങളെ കുറിച്ചും, ഗര്‍ഭകാലം എങ്ങനെയൊക്കെ ആസ്വദിക്കുന്നു എന്നതിനെ കുറിച്ചും അടിക്കടി താരം പങ്കുവെയ്ക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് അമലയുടെ ഭര്‍ത്താവ് ജഗത്. അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷമാണ് അദ്ദേഹം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവച്ചത്. അമ്മയും കുഞ്ഞും വീട്ടിലേയ്ക്ക് വരുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നാണ് വിവരം. എന്നാല്‍ സന്തോഷ വാര്‍ത്ത സര്‍െ്രെപസാക്കി വച്ചിരിക്കുകയായിരുന്നു.

ജൂണ്‍ 11 നായിരുന്നു കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് പേരിടുകയും ചെയ്തിട്ടുണ്ട്. ഇളയ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അമലയേയും കുഞ്ഞിനേയും സ്വീകരിക്കാനായി വീട്ടില്‍ രസകരമായ സര്‍െ്രെപസുകളും ഒരുക്കി വച്ചിരുന്നു. ഇതിന്റെയെല്ലാം വീഡിയോ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമല പോളും ജഗത്തും വിവാഹിതരാകുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ ക്ഷണിക്കപ്പെട്ടിരുന്നത്. പ്രണയവിവാഹമാണ്. ജനുവരിയിലാണ് താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത അമല പോള്‍ പങ്കുവെക്കുന്നത്. അന്നു മുതല്‍ തന്റെ യാത്രയെക്കുറിച്ച് അമല പോള്‍ ആരാധകരുമായി സംസാരിക്കുന്നുണ്ടായിരുന്നു.

അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ല്‍ സംവിധായകന്‍ എ.എല്‍. വിജയുമായാണ് അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ അധികം വൈകാതെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഇവര്‍ വിവാഹമോചിതരാവുകയും ചെയ്തു.

രണ്ട് മതത്തില്‍ പെട്ടവരായിരുന്നു അമലയും വിജയും. വിവാഹ ശേഷം വിജയുമായും സംവിധായകന്റെ കുടുംബവുമായും അമലയ്ക്ക് ഒത്തുപോകാന്‍ കഴിഞ്ഞില്ലെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ട് പേരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല. വിവാഹമോചനത്തിന് ശേഷം വിജയും മറ്റൊരു ജീവിതത്തിലേയ്ക്ക് കടന്നു. 2019 ലാണ് ഡോ. ആര്‍ ഐശ്വര്യയെ വിജയ് വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്.

വിവാഹമോചനത്തിന് ശേഷം അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി അമല പല വിവാദങ്ങളിലും അകപ്പെട്ടു. ഗോസിപ്പുകള്‍ നടിയെ തേടി തുടരെ വന്നു. ഇതിനിടെ അച്ഛന്റെ മരണമുള്‍പ്പെടെ അമലയെ ഏറെ ബാധിച്ചു. സിനിമാ അഭിനയം നിര്‍ത്താന്‍ പോലും ആലോചിച്ചിരുന്നെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നടി പറയുകയുമുണ്ടായി. വിവാഹമോചനത്തിന് ശേഷം പല പ്രതിസന്ധികളും അമലയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

2010 ല്‍ മൈന എന്ന ചിത്രത്തിലൂടെയാണ് അമല താരമാകുന്നത്. ചിത്രത്തിലെ പ്രകടനത്തിന് അമലയെ തേടി തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടക്കുള്ള പുരസ്‌കാരവുമെത്തി. പിന്നീട് അമലയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള അമല ഒടിടി ലോകത്തും തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ആടുജീവിതം ആണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ അമലയുടെ നായിക വേഷം കയ്യടി നേടുകയും ചെയ്തിരുന്നു.

Vijayasree Vijayasree :