അമല പോളിന്റെ കിടിലം ആടൈ ട്രെയിലർ ; ഏറ്റെടുത്തു ആരാധകർ!

അമലാ പോള്‍ നായികയാകുന്ന തമിഴ് ചിത്രമാണ് ആടൈ. ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രശംസയും വിമര്‍ശനങ്ങളും ഉണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.പുതിയ ട്രെയിലർ കൂടെ വന്നതോടെ പ്രേക്ഷകർക്ക് ആകാംഷ കൂടുകയാണ് .

രത്‍നകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അത്ഭുതപ്പെടുത്തുന്ന മേയ്ക്കോവറിലാണ് അമലാ പോള്‍ ചിത്രത്തിലെത്തുന്നത്.ട്രെയ്‌ലർ വന്നതോടെ വളരെ വ്യത്യസ്തമായ രീതിയിലാണ് അമല എത്തുന്നതെന്നാണ് പറയുന്നത്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. ആടൈ അസാധാരണമായ തിരക്കഥയാണ് എന്ന് നേരത്തെ അമലാ പോള്‍ പറഞ്ഞിരുന്നു.

നഗ്നയായ അമല പോളിന്റെ ഹൃദയാഘാതത്തെത്തുടർന്ന് ചിത്രീകരിച്ച ടീസർ ചിത്രത്തെക്കുറിച്ച് പ്രതീക്ഷകൾ ഉയർത്തിയിരുന്നു.ശേഷം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ടോയലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളായിരുന്നു പോസ്റ്ററില്‍.എന്നാലിപ്പോൾ വളരെ അതിൽ നിന്നും വെറൈറ്റി ആയാണ് അമലപോൾ എത്തിയിരിക്കുന്നത് .

കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. വി സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് ആടെ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു.

amala paul aadai trailer review

Sruthi S :