രണ്ടു ദിവസം കൊണ്ട് 5 മില്യൺ കാഴ്ചക്കാരെ നേടി അമലാ പോളിന്റെ എ സർട്ടിഫിക്കറ്റ് ചിത്രം ‘ആടൈ’!

യൂട്യൂബിൽ തരംഗം സൃഷ്ടിച്ച്‌  അമല പോൾ ചിത്രം  ആടൈയുടെ ടീസർ .  യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത്  നിൽക്കുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം  കണ്ടത് 5 മില്യണിലധികം ആരാധകരാണ്. മറ്റു വമ്പൻ ചിത്രങ്ങളുടെ ടീസറുകൾക്കു ലഭിച്ചതിനേക്കാൾ സ്വീകാര്യതയാണ് രണ്ടു ദിവസം കൊണ്ട് ചിത്രം നേടിയെടുത്തത് .പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് ടീസര്‍ വീഡിയോ റിലീസ് ചെയ്തത്.  കാഴ്ചക്കാരെ കയ്യിലെടുത്ത മുന്നേറുന്ന ടീസറിന്റെ  യൂട്യൂബ് കമന്റ് സെഷനിൽ അമലയുടെ പ്രകടനത്തെ വാനോളം  വാഴ്ത്തുകയാണ് ആരാധകർ .

                      സെൻസർ  ബോർഡ്  എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ  തന്നെ നടി അമലാ  പോൾ  ആരാധകരെ ഞെട്ടിച്ചിരുന്നു. അതിനു പിന്നാലെയാണ്  ഇപ്പോള്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത് . ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ  സിനിമയുടെ മർമപ്രധാനമെന്ന് തോന്നിക്കുന്ന ഭാഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ടീസറിൽ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു .

                                                          ധാരാളം  നിഗൂഢതകൾ  നിറഞ്ഞ ടീസറിൽ  പരിപൂര്‍ണ നഗ്നയായാണ് അമല പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള  ചിത്രത്തിലെ  കഥാപാത്രം  അമല പോളിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് . ചിത്രത്തിനായി  ധാരാളം തയാറെടുപ്പുകൾ അമല നടത്തിയിരുന്നു. ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട അമല പോൾ മറ്റ്  വമ്പൻ ഓഫറുകൾ വേണ്ടെന്ന് വച്ചാണ്  ആടൈയ്‌ക്കായി   സമ്മതം അറിയിച്ചത്  . ടീസറിൽ നഗ്നയായി ഭയന്നിരിക്കുന്ന അമലയെയാണ് പ്രധാനമായും ഹൈലൈറ് ചെയ്തിരിക്കുന്നത് . 

                                        സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾക്ക് സ്വീകാര്യതയേറുന്ന ഇക്കാലത്ത്  ആടൈ മികച്ച പ്രേക്ഷകപിന്തുണ നേടുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത് . മേയാദ മാൻ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്ത്  തന്റേതായ സ്ഥാനം ഉറപ്പിച്ച രത്‌നകുമാർ ആണ് ചിത്രത്തിന്റെ രചനയും  സംവിധാനവും   .  രത്നകുമാറിന്റെ മുന്ചിത്രങ്ങളിൽ സഹകരിച്ച പ്രദീപ് കുമാർ ആണ് ഈ ചിത്രത്തിലും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് . തമിഴ് , തെലുഗ്  ഭാഷകളിലായി ഒരുക്കുന്ന ചിത്രം അടുത്ത മാസം ആദ്യ വാരത്തോടെ  പ്രദർശനത്തിനെത്തും .


amala paul aadai teaser on trending

Sruthi S :