ശീര്‍ഷാസനം ചെയ്യുന്ന ഈ താരത്തെ മനസ്സിലായോ

സാധാരണക്കാരായാലും സെലിബ്രിറ്റികളായാലും യോഗ എന്നത് ജീവിത്തില്‍ വളരെ നല്ല ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ തന്റെ ജീവിതത്തില്‍ യോഗയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നടി അമല പോള്‍ പറയുന്നു. ഇപ്പോള്‍ ശീര്‍ഷാസനം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചുകൊണ്ടാണ് താരം യോഗയെ കുറിച്ച് പറയുന്നത്. സഹോദരനുമായി ചേര്‍ന്ന് കൊച്ചിയില്‍ യോഗാ സ്റ്റുഡിയോയും അമല ആരംഭിച്ചിരുന്നു. യോഗ ചെയ്യുന്ന വിഡിയോകളും നടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

അമല ആദ്യമായി ശീര്‍ഷാസനം ചെയ്യുന്നത് 2018ലാണ്. അന്ന് അതിന്റെ സന്തോഷം താരം പങ്കുവച്ചിരുന്നു. ‘ശരീരത്തിന്റെ ആദ്യപകുതി താഴ് ഭാഗത്തെക്കാള്‍ ദുര്‍ബലമായതുകണ്ട് ശീര്‍ഷാസനം ചെയ്യാന്‍ ബുദ്ധിമുട്ടുകയായിരുന്നു. ഗുരുക്കന്‍മാരുടെ സഹായത്തോടെയും ചുവരില്‍ ചാരിയുമൊക്കെയാണ് ഞാനിത് ചെയ്തിരുന്നത്. എന്റെ ഈ കംഫര്‍ട്ട് സോണില്‍ നിന്നു മാറാതെ ഒരിക്കലും ഇത് ചെയ്യാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം എനിക്കും മനസ്സിലായി. അതുകൊണ്ടുതന്നെ ഞാനിത് സ്വയം പരിശീലിക്കാന്‍ തുടങ്ങി. കുറച്ച് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നിരവധി തവണ വീഴുകയും ചെയ്തു. എങ്കിലും ശരീരത്തിന്റെ മുകള്‍ഭാഗം കരുത്തുനേടുന്നത് എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു,’ എന്നായിരുന്നു അമല അന്ന് കുറിച്ചത്.

amala paul

Noora T Noora T :