ഇത് ജ്യോതിർമയി തന്നെയോ; തല മൊട്ടയടിച്ച് താരം; ചിത്രം പങ്കുവെച്ച് അമൽ നീരദ്

നടി ജ്യോതിർമയിയുടെ പുതിയ ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. തല മൊട്ടയടിച്ചിരിക്കുന്ന ജ്യോതിർമയിയാണ് ചിത്രത്തിൽ കാണുന്നത്

സംവിധായകനും സിനിമോട്ടോഗ്രാഫറും ജ്യോതിർമയിയുടെ ഭർത്താവുമായ അമൽ നീരദാണ് ഭാര്യയുടെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. തമസോമ ജ്യോതിർഗമയ എന്നാണ് ചിത്രത്തിന് അമൽ നീരദ് നൽകിയ അടിക്കുറിപ്പ്.

നടന്‍ ഇന്ദ്രജിത്തും ലോക്ക്‌ഡൗണ്‍ കാലത്ത് തല മൊട്ടയടിച്ച വിശേഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

2015 ഏപ്രിൽ 4–നാണ് അമൽ നീരദും ജ്യോതിർ‌മയിയും വിവാഹിതരാകുന്നത്. വരത്തൻ ആണ് അമൽ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അടുത്തിടെയിറങ്ങിയ ട്രാൻസിനായി ക്യാമറ ചലിപ്പിച്ചതും അമൽ തന്നെയാണ്

AMAL NEERAD

Noora T Noora T :