നടന്‍ മമ്മൂട്ടിയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. എറണാകുളത്ത് എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്ന മ്മൂട്ടിയുടെ പ്രസ്താവന അപക്വമെന്ന് കണ്ണന്താനം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് മമ്മൂട്ടിയേപ്പോലൊരാള്‍ ഇത്തരം പ്രസ്താവന നടത്തിയത് അനുചിതമാണ്.വിഷയത്തില്‍ മമ്മൂട്ടിയെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നും കണ്ണന്താനം വ്യക്തമാക്കി.
ഇന്നലെ വോട്ടു ചെയ്തു പുറത്തിറങ്ങിയ ശേഷം യുഡിഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മികച്ചവരാണെന്ന് മമ്മുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്ഥാനാർഥികളായ രാജീവിന്റെയും ഹൈബിയുടെയും ഒപ്പമായിരുന്നു മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്. തനിക്ക്എ ഒരു വോട്ട് മാത്രമേ ഉള്ളു ഇതിലൊരാൾക്ക് താൻ വോട്ട് ചെയ്തിട്ടുണ്ട് എന്നും താരം പറഞ്ഞിരുന്നു. ണാകുളത്തെ ഇടത് വലത് മുന്നണികളെ കുറിച്ച് മമ്മൂട്ടി നടത്തിയ ഈ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനവുമായി കണ്ണന്താനം രംഗത്തെത്തിയത്.
താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആയിരിക്കും മമ്മുട്ടിയുടെ ഈ പരാമര്‍ശത്തിനു പിന്നിലെന്ന് കണ്ണന്താനം പറഞ്ഞു. മമ്മുട്ടിയെ പോലെ സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു വ്യക്തി ഇത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
alphonse kannanthanam about mammootty