ആ സന്തോഷ വാർത്തയുമായി ഗോപികയും ജിപിയും ;പേളി മാണി കാണുന്നുണ്ടോ?ഭാര്യയുടെയും ഭർത്താവിന്റെയും കൂടെ ഒരു സെൽഫി എടുക്കട്ടെ, ഞെട്ടിച്ച് അല്ലു അർജുൻ

അടയാളങ്ങള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ ജിപി ഡാഡി കൂള്‍,’മനോരാജ്യം’ പ്രേതം
പ്രേതം 2, വർഷം ,അല വൈകുണ്ഠപുരമുലൂ അടക്കമുള്ള ഒരുപിടി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചിരുന്നു.

അല വൈകുണ്ഡപുരമലു എന്ന ചിത്രത്തില്‍ അല്ലു അജുന് ഒപ്പം അഭിനയിച്ചു എന്നതിന്റെ പേരില്‍ ജിപി അല്ലു അര്‍ജുന്റെ പേരുപറഞ്ഞ് പൊങ്ങച്ചം പറയുന്നുയെന്ന് പലരും നടനെ കളിയാക്കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പുഷ്പ 2 വിന്റെ പ്രമോഷന് വേണ്ടി അല്ലു അര്‍ജുന്‍ കൊച്ചിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഭാര്യയ്ക്കും ഭര്‍ത്താവിനുമൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കട്ടെ എന്ന് പറഞ്ഞ് അല്ലു അര്‍ജുന്‍ തന്നെ എടുത്ത ഫോട്ടോ ആണ് വൈറലാകുന്നത്.

ഈ ചിത്രം ഗോവിന്ദ് പദ്മസൂര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിയ്ക്കുകയാണ്. പേളിയടക്കം എല്ലാവരും ഇപ്പോള്‍ ഗോവിന്ദ് പദ്മസൂര്യ പങ്കുവച്ച സെല്‍ഫി ചിത്രം ഒന്ന് കാണണം.

ഇന്നലെ ഭാര്യ ഗോപിക അനലിനൊപ്പം ജിപി അല്ലുവിനെ കാണാൻ പോയപ്പോൾ അല്ലു അർജുൻ നൽകിയ സ്വീകരണത്തെ കുറിച്ച് ഗോപിക പറയുന്നുണ്ട്. ആ എക്‌സൈറ്റ്‌മെന്റില്‍ ഒരു വീഡിയോയും പങ്കുവച്ചു.


ഞെട്ടിപ്പോയെന്നാണ് ഗോപിക പറയുന്നത്. മാത്രമല്ല താന്‍ എത്തി എന്നറിഞ്ഞപ്പോള്‍ അല്ലു റൂമിലേക്ക് വിളിപ്പിച്ച് സംസാരിച്ചതിന്റെ അമ്പരപ്പിലാണ് ജിപി. അര്‍ജുനും രശ്മികയ്ക്കും സമ്മാനങ്ങൾ നല്‍കിയാണ് ഇരുവരും തിരിച്ചുവന്നത്. മനോഹരമായ ഒരു ബോക്‌സില്‍ അല്പം ചക്കരവരട്ടിയും ഏത്തക്ക ചിപ്‌സും ഒരു കസവ് മുണ്ടും, നിലവിളക്കും, ഇത്തിരി മുല്ലപ്പൂവും അല്ലുവിന് നൽകി. രശ്മികയ്ക്കും ഒരു സാരിയും സമ്മാനം നൽകി എന്നാണ് വിഡിയോയിൽ പറയുന്നത്.

Vismaya Venkitesh :