മൂന്ന് തവണയോളം താന്‍ പ്രണയത്തിലായിട്ടുണ്ട്, അവയില്‍ ചിലത് തകര്‍ന്നതില്‍ താന്‍ ഇന്ന് വല്ലാതെ ഖേദിക്കുന്നുവെന്ന് അല്ലു സിരീഷ്

നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. അദ്ദേഹത്തിന്റെ സഹോദരന്‍ അല്ലു സിരീഷും അഭിനയത്തിലേയ്ക്ക് എത്തിയിട്ടുണ്ട്. മലയാളത്തിലും അല്ലു സിരീഷ് അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ 1971 ബീയൊണ്ട് ബോഡര്‍സിലായിരുന്നു അല്ലു സിരീഷ് എത്തിയത്. ബാലതാരമായും അല്ലു സിരീഷ് സിനിമകള്‍ ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമ ഉര്‍വശിവോ രാക്ഷസിവോ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് അല്ലു സിരീഷ്. ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപെട്ട് നല്‍കിയ അഭിമുഖത്തില്‍ അല്ലു സിരീഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

താരം തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചാണ് വെളിപ്പെടുത്തിയത്. മൂന്ന് തവണയോളം താന്‍ പ്രണയത്തിലായിട്ടുണ്ടെന്നും അവയെല്ലാം വൈകാതെ തകര്‍ന്നുവെന്നുമാണ് താരം വെളിപ്പെടുത്തിയത്. അവയില്‍ ചിലത് തകര്‍ന്നതില്‍ താന്‍ ഇന്ന് വല്ലാതെ ഖേദിക്കുന്നുവെന്നും നടന്‍ പറഞ്ഞു. പ്രണയം തകരുന്ന വേദന ഞാന്‍ പലതവണ അനുഭവിച്ചതാണ്.

രണ്ട്, മൂന്ന് സീരിയസ് പ്രണയങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അത് ഏങ്ങനെ ഉള്ളതാണെന്ന് ഇപ്പോള്‍ ക്യാമറക്ക് മുമ്പില്‍ എനിക്ക് പറയാന്‍ കഴിയില്ല. അതില്‍ ഒന്ന് വലിയ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുമായിട്ടായിരുന്നു.

ആ പ്രണയ തകര്‍ച്ച എന്നെ വല്ലാതെ വേദനിപ്പിച്ച ഒന്നായിരുന്നു. കുറെ മാസങ്ങള്‍ എടുത്തു എന്റെ ആ തീരുമാനം ശരിയാണോയെന്ന് മനസിലാക്കാന്‍. പക്ഷെ ഇപ്പോള്‍ എനിക്ക് തോന്നുന്നു ആ ബന്ധവുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ കല്യാണം കഴിച്ച് ഞങ്ങള്‍ക്ക് ഇപ്പോള്‍ കുട്ടികള്‍ വരെ ഉണ്ടാകുമായിരുന്നു എന്ന്. തന്റെ തീരുമാനത്തില്‍ ഖേദിക്കുന്നുവെന്നും അല്ലു സിരീഷ് കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :