ഇത് അല്ലു അർജുൻ തന്നെയല്ലേ…? ; ലൊക്കേഷനില്‍ നായികയ്ക്ക് മേക്കപ്പ് ഇട്ടു കൊടുക്കുന്ന അല്ലു അർജുന്റെ പഴയ ഫോട്ടോ കണ്ട് അമ്പരപ്പോടെ ആരാധാകർ; ചിത്രത്തിന് പിന്നിലെ രഹസ്യം ഇതായിരുന്നോ ?

വലിയ സൂപ്പര്‍ സ്റ്റാര്‍ ആണെന്നും താര ജാഡയാണെന്നുമൊക്കെ പറഞ്ഞ് മാധ്യമങ്ങളിൽ പോലും വരുന്ന പല താരങ്ങളും പലപ്പോഴും സഹപ്രവര്‍ത്തകരോടും ആരാധകരോടുമെല്ലാം വളരെയധികം വിനയത്തോടെ പെരുമാറുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. ഈ താരങ്ങളുടെയൊക്കെ അഭിമുഖങ്ങൾ കേൾക്കുമ്പോഴാകും ആരാധകർ ചിന്തിക്കുക , ഇവർ ഇത്രയും സാധാരണക്കാരായിരുന്നോ എന്ന് .

മലയാളത്തിൽ ഇത്തരം ഗോസിപ്പിന് ഇരയാകേണ്ടി വന്നിട്ടുള്ളത് നമ്മുടെ മഹാ നടൻ മമ്മൂട്ടി തന്നെയാണ്. അതുപോലെ അല്ലു അര്‍ജുൻ ഇത്രമാത്രം ഡൗണ്‍ ടു ഏര്‍ത്ത് ആണെന്നതിന് തെളിവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ആ പഴയ ലൊക്കേഷന്‍ ചിത്രം.

നായികയായി അഭിനയിച്ച നടി പൂജ ഹെഗ്ഡെയ്ക്ക് മേക്കപ്പ് ഇട്ട് കൊടുക്കുന്ന അല്ലു അര്‍ജ്ജുനെയാണ് ചിത്രത്തില്‍ കാണുന്നത്. 2017 ല്‍ പുറത്തിറങ്ങിയ ഡിഡി അതായത് ദുവ്വഡ ജഗന്നാഥം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എടുത്ത ഈ ഫോട്ടോ, ചിത്രത്തിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ (2020) പൂജ ഹെഗ്ഡെ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇപ്പോള്‍ ആരാധകര്‍ ആരോ കുത്തിപ്പൊക്കിയെടുത്ത ഫോട്ടോ വീണ്ടും വൈറലാവുകയാണ്.

ഡിഡി എന്ന ചിത്രത്തിലെ പൂജയുടെയും അല്ലുവിന്റെയും സ്‌ക്രീന്‍ കെമിസ്ട്രി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും തെലുങ്ക് സിനിമാ ലോകത്തെ ഭാഗ്യ ജോഡികളാണെന്ന തരത്തിലായിരുന്നു ആരാധകരുടെ ട്രീറ്റ്. പിന്നീട് 2020 ല്‍ പുറത്തിറങ്ങിയ അല വൈകുണ്ഠപുരം എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. അപ്പോഴും സിനിമയുടെ മികച്ച ആകര്‍ഷണങ്ങളിലൊന്ന് അല്ലു – പൂജ സ്‌ക്രീന്‍ കെമിസ്ട്രി തന്നെയായിരുന്നു.

ക്യാമറയ്ക്ക് പിന്നിലെ ഇത്തരം അടുപ്പങ്ങളും ബന്ധങ്ങളുമാണ്, സ്‌ക്രീനില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ച വയ്ക്കാന്‍ താരങ്ങളെ സഹായിക്കുന്നത്. സിനിമയ്ക്കപ്പുറത്ത് രണ്ട് പേരും അടുത്ത സുഹൃത്തുക്കളാണെന്നും പ്രചരിയ്ക്കുന്ന ഫോട്ടോയിലൂടെ വ്യക്തമാകുന്നു.

about allu arjun

Safana Safu :