മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി അല്ലു അര്‍ജുന്‍.25 ലക്ഷം രൂപയാണ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. ‘ഞാനും ഒപ്പമുണ്ട്’ എന്നാണ് സഹായം നല്‍കി അല്ലു അര്‍ജുന്‍ പറഞ്ഞത്.
മുന്‍പ് പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അര്‍ജുന്‍ എത്തിയിരുന്നു.
കൊറോണ ദുരിതാശ്വാസനിധിയുമായി മലയാളസിനിമയിലെ സംഘടനയായ ഫെഫ്ക മുന്നിട്ടിറങ്ങിയപ്പോള്‍ തന്നെ അല്ലു അര്‍ജുന്‍ ധനസഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.
allu arjun
Next Read: കൊറോണ; ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു »