കരിയറിൽ കൂടുതൽ ഉന്നതിയിലേക്ക് എത്താൻ ജ്യോതിഷ പ്രകാരം പേര് മാറ്റണമെന്ന് ജ്യോത്സ്യൻ; പേര് മാറ്റാനൊരുങ്ങി അല്ലു അർജുൻ

മലയാളക്കരയിൽ വരെ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് അല്ലു അർജുൻ. ആര്യ മുതൽ പുഷ്പ വരെയുള്ള ഹിറ്റ് ചിത്രങ്ങൾ എടുത്തു നോക്കിയാൽ തന്നെ താരത്തെ ആരാധകർ എത്രോളം ഏറ്റെടുത്തുകഴിഞ്ഞു എന്ന് നമുക്ക് മനസിലാകും.അല്ലുവിന്റെ കഠിനാധ്വാനവും വേറിട്ടുനിൽക്കുന്ന ഫാഷനുമാണ് സിനിമാ മേഖലയിൽ അദ്ദേഹത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാക്കി മാറ്റുന്നത്. ബണ്ണി, മല്ലു അർജുൻ എന്നീ പേരുകളിലും അല്ലു അർജുൻ അറിയപ്പെടുന്നുണ്ട്.

ഇപ്പോഴിതാ ജ്യോതിഷ നിർദേശ പ്രകാരം പേരിൽ മാറ്റം വരുത്താൻ ഒരുങ്ങി അല്ലു അർജുൻ. കരിയറിൽ കൂടുതൽ ഉന്നതിയിലേക്ക് എത്തുന്നതിനായാണ് അല്ലു അർജുൻ പേര് മാറ്റുന്നത് എന്നാണ് റിപ്പോർട്ട്. പേരിൽ കൂടുതൽ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു കൊണ്ടാണ് താരം പേരിൽ മാറ്റം വരുത്തുന്നത്.

‘U’, ‘N’ എന്നീ അക്ഷരങ്ങൾ കൂടുതലായി ചേർക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ‘ALLUU ARJUNN’ എന്നായിരിക്കും നടന്റെ പുതിയ പേര് എന്നാണ് സൂചന. എന്നാൽ താരത്തിന്റെ ഭാഗത്ത് നിന്ന് ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

അതേസമയം, 2024ൽ ഇറങ്ങിയ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് അല്ലു അർജുന്റെ പുഷ്പ 2. എന്നാൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സന്ധ്യ തിയേറ്ററിൽ നടന്ന തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചത് വലിയ വിവാദം ആയിരുന്നു.

ഹൈദരാബാദിലുണ്ടായ സംഭവങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തി നേടിയിട്ടില്ലെന്നും അല്ലു അർജുൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസിലായില്ല. പ്രീമിയർ ഷോയ്ക്ക് വേണ്ടി തിയേറ്ററുകളിൽ പോകുന്നത് കഴിഞ്ഞ 20 വർഷമായി ഞാൻ തുടരുന്ന കാര്യമാണ്.

സന്ധ്യ തിയറ്ററിൽ നടന്നത് വളരെ ദൗർഭാഗ്യകരമായ സംഭവമാണ്. അന്ന് സിനിമയുടെ പാതിവഴിക്ക് ഞാൻ തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോകില്ലായിരുന്നു. പക്ഷേ വലിയ തിക്കും തിരക്കും അനുഭവപ്പെടുമെന്ന് തിയറ്റർ മാനേജ്‌മെന്റ് പറഞ്ഞത് പ്രകാരമാണ് ഞാൻ പകുതി വഴിക്ക് പുറത്തിറങ്ങിയത്. അടുത്ത ദിവസം മാത്രമാണ് സംഭവിച്ചത് എന്താണെന്ന് അറിയാൻ കഴിഞ്ഞത്. വിവരം അറിഞ്ഞപ്പോൾ അത് എന്താണെന്ന് മനസിലാക്കാൻ പോലും മണിക്കൂറുകൾ വേണ്ടിവന്നു.

മാനസികമായി ആകെ തകർന്നു. എല്ലാവരും ബ്ലാങ്ക് ആയിപ്പോയി. സംവിധായകൻ സുകുമാർ വളരെ വികാരാധീനനായി. ഞങ്ങളുടെ എല്ലാ ഊർജവും ഇല്ലാതായി. പൂർണമായും തകർന്ന അവസ്ഥയിലായതിനാലാണ് പ്രതികരിക്കാൻ പോലും സാധിക്കാതിരുന്നതെന്നാണ് നടൻ പറഞ്ഞത്. മാത്രമല്ല, രേവതിയുടെ കുടുംബത്തിന് അല്ലു അർജുൻ 25 ലക്ഷം രൂപ സഹായധനം നൽകുമെന്നും അറിയിച്ചിരുന്നു.

Vijayasree Vijayasree :