ലാപ്ടോപ്പ് പഠിപ്പിക്കാമോയെന്ന് മുകേഷ് ചോദിച്ചു; മുകേഷിൻറെ വീട് ഫോട്ടോയിൽ പോലും കണ്ടിട്ടില്ല; മുകേഷ് സമർപ്പിച്ച തെളിവുകൾ നിഷേധിച്ച് പരാതിക്കാരി

കഴിഞ്ഞ ദിവസമായിരുന്നു നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ നടി ലൈം ഗിക പീഡ നാരോപണവുമായി രംഗത്തെത്തിയിരുന്നത്. പിന്നാലെ കടുത്ത വിമർശനങ്ങളാണ് നാലുപാട് നിന്നും ഉയർന്ന് വരുന്നത്. ഇപ്പോഴിതാ മുകേഷിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പരാതിക്കാരി.

മുൻകൂർ ജാമ്യം തേടി കോടതിയിൽ നടനും എംഎൽഎയുമായ മുകേഷ് സമർപ്പിച്ച തെളിവുകൾ നിഷേധിച്ചാണ് ആലുവ സ്വദേശിനിയായ പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. മുകേഷ് ലാപ്ടോപ്പ് പഠിപ്പിക്കാമോയെന്ന് ചോദിച്ചുവെന്നാണ് ആലുവ സ്വദേശിയായ പരാതിക്കാരി പറയുന്നത്.

‘2009ൽ ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു. ലാപ്ടോപ്പ് ഉപയോഗിക്കാൻ അറിയാത്ത ആൾക്ക് എങ്ങനെ ഞാൻ ഇമെയിൽ അയയ്ക്കും? ഞാൻ ഇമെയിൽ അയച്ചെന്ന മുകേഷിൻറെ ആരോപണം കെട്ടിച്ചമച്ചതാണ്. ഒരു ഘട്ടത്തിലും ഞാൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടില്ല. കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ല. മുകേഷിൻറെ വീട്ടിൽ പോയിട്ടില്ല. മുകേഷിൻറെ വീട് ഫോട്ടോയിൽ പോലും കണ്ടിട്ടില്ല എന്നും നടി പറയുന്നു.

മുകേഷിന് താൻ അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓർമയില്ലെന്നും ഇമെയിൽ അയച്ചു എന്നത് കെട്ടിച്ചമച്ച ആരോപണം ആണെന്നുമാണ് യുവതി പറയുന്നത്.മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘത്തിനു മുന്നാകെ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

ലാപ്ടോപ്പ് ഉപയോഗിക്കാൻ അറിയാത്ത ആൾക്ക് എങ്ങനെ ഇമെയിൽ അയയ്ക്കുമെന്നാണ് നടി ചോദിക്കുന്നത്. മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടാം എന്നു താൻ പറഞ്ഞകാര്യം സത്യമാണെന്നും നടി പറഞ്ഞു. അതേസമയം, ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

സെക്ഷൻ 354, 354 എ, 509 എന്നീ വകുപ്പുകൾ നടനെതിരെ ചുമത്തിയിട്ടുണ്ട്. നടന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കാമെന്നും വിവരമുണ്ട്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീ ഡിപ്പിച്ചെന്നാണ് പരാതി. മുകേഷിനെതിരെ നടി പരാതി നൽകിയതിന് പിന്നാലെ മുകേഷ് എം എൽ എ സ്ഥാനം രാജി വെയ്ക്കണം എന്ന ആവശ്യം ഉയർന്നുവരുന്നുണ്ട്.

മുകേഷ് എംഎൽഎ സ്ഥാനത്തിരിക്കുന്നത് ധാർമ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കിൽ രാജി ആവശ്യപ്പെടണമെന്നും സിപിഐ വ്യക്തമാക്കിയതോടെ സർക്കാരും സിപിഐഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. ധാർമികതയും നിയമബോധവുമുണ്ടെങ്കിൽ എംഎൽഎ സ്ഥാനത്ത് മുകേഷിന് തുടരാൻ കഴിയില്ലെന്ന് ബിന്ദുകൃഷ്ണ പ്രതികരിച്ചു. ചില സിപിഐഎം നേതാക്കൾ മുകേഷിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു.

മുകേഷിന് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് കൊല്ലത്തെ ജനങ്ങളുടെ നിലപാട്. സിപിഐഎം നേതൃത്വം മുകേഷിനെ സംരക്ഷിക്കുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയും ആരോപണ പരമ്പരകൾ ഉയർന്ന നേതാവ് വേറെയില്ല. മുകേഷ് എത്രയും പെട്ടെന്ന് രാജിവെക്കണം. അന്തസ്സുണ്ടെങ്കിൽ രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരുന്നു.

Vijayasree Vijayasree :