ജിയോയ്ക്ക് പിന്നാലെ എല്ലാ ടെലികോം കമ്പനികളും പോൺ സൈറ്റിലേക്കുള്ള പ്രവേശനം പൂട്ടുന്നു !!!
ജിയോ ടെലികോം സേവന ദാതാക്കൾ പോൺ സൈറ്റിലേക്കുള്ള പ്രവേശനത്തിന് പൂട്ടിട്ടതിനു പിന്നാലെ മറ്റു ടെലികോം കമ്പനികളിലേക്ക് ചേക്കേറാൻ ഒരുങ്ങിയ ഉപഭോക്താക്കൾക്ക് നിരാശ. ജിയോയ്ക്ക് പിന്നാലെ
എയർടെൽ, വോഡഫോൺ, ഐഡിയ, ബിഎസ്എൻഎൽ എന്നീ ടെലികോം സേവന ദാതാക്കളും അധികം വൈകാതെ പോൺ വെബ്സൈറ്റുകൾ നിരോധിച്ചേക്കുമെന്നാണ് ടൈംസ നൗ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പോൺ വെബ്സൈറ്റുകൾ നിരോധിക്കണമെന്ന് നേരത്തെ തന്നെ രാജ്യത്തെ ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് ഇന്റർനെറ്റിൽ അശ്ലീല ഉളളടക്കമുളള വെബ്സൈറ്റുകൾ നിരോധിക്കാൻ ഉത്തരവിട്ടത്. പോൺ വെബ്സൈറ്റുകൾ യുവാക്കളെ വഴി തെറ്റിക്കുന്നു എന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിരീക്ഷണം.
ടെലികോം വകുപ്പ് രാജ്യത്തെ എല്ലാ ടെലികോം സേവന ദാതാക്കൾക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ജിയോ നിരോധിച്ചതോടെ മറ്റ് സേവന ദാതാക്കളും വൈകാതെ പോൺ വെബ്സൈറ്റുകൾ നിരോധിക്കേണ്ടി വരും.827 പോൺ സൈറ്റുകളാണ് നിരോധിക്കുന്നത്.
all indian telecom companies may block porn sites soon