പത്മശ്രീ ലഭിച്ചതിന് കങ്കണയെ അഭിനന്ദിച്ച്‌ ബോളിവുഡ് താരം ആലിയ ഭട്ട്!

പത്മശ്രീ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം കങ്കണ രണാവത്.സ്വപ്നം കാണാന്‍ ധൈര്യം കാണിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, അമ്മമാര്‍ക്കുമായി ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്നാണ് കങ്കണ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചിരുന്നത്‌.എന്നാൽ ഇപ്പോൾ താരത്തിനെ അഭിനന്ദിച്ച്‌ ബോളിവുഡ് താരവും ഗായികയുമായ ആലിയ ഭട്ട് രംഗത്തെത്തിയിരിക്കുകയാണ്.ട്വിറ്ററിലൂടെ കങ്കണയുടെ സഹോദരിയും സോഷ്യല്‍ മീഡിയ മാനേജറുമായ രംഗോലി ചന്ദേലാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

കങ്കണയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ആലിയ അയച്ച പൂച്ചെണ്ടുകളുടെയും കാര്‍ഡിന്റെയും ചിത്രം പങ്കുവച്ച്‌ കൊണ്ടായിരുന്നു രംഗോലി ട്വീറ്റ് ചെയ്തത്.’നോക്കൂ, ആലിയയും പൂക്കള്‍ അയച്ചിട്ടുണ്ട്. കങ്കണയ്ക്ക് എങ്ങനെയാണെന്ന് എനിക്കറിയില്ല, പക്ഷേ ഞാനിത് നന്നായി ആസ്വദിക്കുന്നുണ്ട്’. രംഗോലി ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസമായിരുന്നു പത്മ പുരസ്‌കാരങ്ങൾ പ്രെഖ്യാപിച്ചത്. 116 പേര്‍ക്കാണ് പത്മശ്രീ ലഭിച്ചത്.

aliya wish kankhana

Vyshnavi Raj Raj :