മകള്‍ റാഹയെ കാമറക്ക് മുന്നില്‍ കൊണ്ടുവരാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി ആലിയ ഭട്ട്. മകളുടെ മുഖം മറക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മകളെ ഓര്‍ത്ത് അഭിമാനിക്കുന്ന ഒരു അമ്മയാണ് താനെന്നും ആലിയ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ മകളുടെ ചിത്രം പങ്കുവെക്കേണ്ട ആവശ്യം ഇല്ലാ!യിരുന്നെന്നും ആലിയ കൂട്ടിച്ചര്‍ത്തു.
‘എന്റെ മകളുടെ മുഖം മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല . അവളെ ഓര്‍ത്ത് അഭിമാനിക്കുന്ന അമ്മയാണ്. കഷ്ടിച്ച് ഒരു വയസുപോലും പ്രായമില്ലാത്ത കുട്ടിയാണ്. ഇപ്പോള്‍ കാമറ ഓണ്‍ അല്ലെങ്കില്‍ മകളുടെ വലിയൊരു ചിത്രം ഞാന്‍ ഈ സ്‌ക്രീനില്‍ കാണുക്കുമായിരുന്നു. ഞങ്ങള്‍ അവളെ ഏറെ സ്‌നേഹിക്കുന്നു. പക്ഷെ ഞങ്ങള്‍ പുതിയ അച്ഛനും അമ്മയുമാണ്. സോഷ്യല്‍ മീഡിയയില്‍ മകളുടെ മുഖം നിറഞ്ഞു നില്‍ക്കുന്നത് എങ്ങനെയുണ്ടാവുമെന്ന് ഞങ്ങള്‍ക്കറിയില്ല’. ആലിയ വ്യക്തമാക്കി.
‘മകള്‍ ജനിച്ചതിനു ശേഷം ജീവിതം ആകെ മാറിയെന്നും ആലിയ പറഞ്ഞു. മകളെ പരിഗണിച്ചാണ് ഇപ്പോള്‍ ഞാനും രണ്‍ബീറും സിനിമകള്‍ ചെയ്യുന്നത്. തങ്ങളില്‍ ആരെങ്കിലും എപ്പോഴും മകള്‍ക്കൊപ്പം ഉണ്ടാവുന്ന തരത്തിലാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.
താന്‍ ജിഗ്ര ചെയ്തപ്പോള്‍ രണ്‍ബീര്‍ കുറച്ചു മാസത്തേക്ക് അഭിനയത്തിന് ഇടവേളയെടുത്തു. ജിഗ്രയില്‍ അധികവും നൈറ്റ് ഷെഡ്യൂളുകളായിരുന്നു. മകള്‍ക്കൊപ്പം സമയം ചെലവഴിക്കാനായി അഞ്ച് മണിക്കൂറൊക്കെയാണ് ഞാന്‍ ഉറങ്ങിയിരുന്നത്’ ആലിയ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും മകള്‍ പിറന്നത്. നവംബറിലാണ് താരപുത്രിയുടെ ഒന്നാം പിറന്നാള്‍.