ആലിയ കലിപ്പിലാണ്;സഹോദരിക്കൊപ്പമുള്ള ചിത്രം കണ്ടമ്പരന്ന് സോഷ്യൽ മീഡിയ!

ബോളിവുഡിലെ താരറാണിയാണ് ആലിയ ഭട്ട്.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ നിമിഷനേരംകൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്.ആലിയയുടെ രസകരമായ പോസ്റ്റുകൾ ആളുകൾക്ക് വളരെ ഇഷ്ടമാണ്. എന്നാൽ ഈ തവണ വളരെ വ്യത്യസ്തമായി ആലിയയുടെ സഹോദരി ഷഹീൻ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സൈബർ ലോകത്തിന്റെ ഹൃദയം കീഴടക്കിയത്. ചിത്രത്തിൽ ഷഹീൻ വളരെ ചിരിച്ച് സന്തോഷവതിയായി നിൽക്കുമ്പോൾ ആലിയ ഭയകര സീരിയസാണ്.

ഇരുവരും സഹോദരിമാർ മാത്രമല്ല, അടുത്ത സുഹൃത്തുക്കൾ കൂടിയാണെന്നും പലപ്പോഴും ആലിയ പറയാറുണ്ട്.കൂടാതെ സഹോദരി ഷഹീൻ ഭട്ട് എഴുത്തുകാരി കൂടിയാണ്. അടുത്തിടെ ഇരുവരും മുംബൈയിൽ നടന്ന പരിപാടിയിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു. പ്രോഗ്രാമിൽ തന്റെ സഹോദരി വിഷാദ രോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ച് പറഞ്ഞപ്പോൾ ആലിയയ്ക്ക് സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ആലിയയെ ഷഹീനും ഷോയുടെ ക്യൂറേറ്ററായ മാധ്യമപ്രവർത്തക ബർക്ക ദത്തും ചേർന്ന് ആശ്വസിപ്പിക്കുകയായിരുന്നു. തന്റെ സഹോദരിയെക്കുറിച്ച് പറയാൻ തുടങ്ങിയാൽ ഏതു നിമിഷവും താൻ കരഞ്ഞേക്കുമെന്ന് അറിയാമായിരുന്നെന്ന് ആലിയ പിന്നീട് പറയുകയുണ്ടായി.

26 വര്ഷങ്ങള്കൊപ്പം താമസിച്ചിട്ടും എനിക്കവളെ മനസിലാക്കാൻ കഴിഞ്ഞില്ലെന്നും താരം വേദനയോടെ പറയുന്നു.കൂടാതെ ”എന്റെ കുടുംബത്തിൽ അവളാണ് ഏറ്റവും കഴിവുളള വ്യക്തിയെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ അവൾ ഒരിക്കലും സ്വയം അത് വിശ്വസിച്ചിരുന്നില്ലെന്നത് എല്ലായ്പ്പോഴും എന്റെ ഹൃദയത്തെ തകർത്തു. ഞാൻ ഏറെ സെൻസിറ്റീവായ വ്യക്തിയാണ്. പക്ഷേ അവളെ എനിക്ക് കഴിയുന്നിടത്തോളം മനസിലാക്കാൻ കഴിയാതെ പോയതിൽ എനിക്ക് കുറ്റബോധം തോന്നി” ഇതു പറയുമ്പോൾ ആലിയ വീണ്ടും കരഞ്ഞു.തന്റെ ആത്മകഥയായ ഐ ഹാവ് നെവർ ബീനിലാണ് ഷഹീൻ വിഷാദനാളുകളെക്കുറിച്ച് തുറന്നെഴുതിയത്. കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്ന താൻ ആത്മഹത്യ ചെയ്യാൻപോലും ശ്രമിച്ചതായി അവർ പുസ്തകത്തിൽ വെളിപ്പെടുത്തി.

alia bhatt

Noora T Noora T :