ആ പരാജയത്തിൽ എൻറെ കൂടെനിന്നത് രൺബീർ ആയിരുന്നു;ആലിയ ഭട്ട് പറയുന്നു!

ബോളിവുഡിൻറെ സ്വന്തം താരമാണ് ആലിയ ഭട്ട്.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും വളരെ ഏറെ പ്രക്ഷക പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.ഒരുപക്ഷെ സിനിമയിൽ വന്നതിനു ശേഷം സൂപ്പര്ഹിറ്റുകളുടെ കണക്കുമാത്രമേ താരത്തിന് പറയാൻ കാണുകയുള്ളു.വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം നേടിയ താരമാണ് ആലിയ ഭട്ട്. ബോളിവുഡിലാണ് ആലിയ സജീവമെങ്കിലും തെന്നിന്ത്യയിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. നടിയുടെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതായാണ് തെന്നിന്ത്യയിൽ നിന്ന് ലഭിക്കുന്നത്. 2012 മുതലാണ് ആലിയ ബോളിവുഡിൽ എത്തുന്നത്. പിന്നിട് വളരെ ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലെ മുൻ നിര നടിമാരുടെ കൂട്ടത്തിലേയ്ക്ക് ഉയരുകയായിരുന്നു.

സൂപ്പർ ഹിറ്റ് റിക്കോഡുകളുടെ കണക്ക് മാത്രമേ ആലിയയ്ക്ക് പറയാനുള്ളൂ. അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. ആലിയയുടെ ആദ്യ ചിത്രമായ സ്റ്റുഡന്റസ് ഓഫ് ഇയർ എന്ന ചിത്രത്തിന് മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിരുന്നു. ബോളിവുഡിലെ മിന്നും താരം തെന്നിന്ത്യൻ സിനിമയിലേയ്ക്ക് എത്തുകയാണ്. ആലിയയുടെ ആദ്യ ചിത്രം തെന്നിന്ത്യൻ സിനിമയുടെ സൂപ്പർ ഹിറ്റ് സംവിധായകൻ രാജമൗലിയ്ക്കൊപ്പമാണ്.

ബ്രിട്ടീഷ് അഭിനേത്രിയായ ആലിയ സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണി രസ്താദിന്റെയും പുത്രിയാണ്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ആലിയ പിന്നീട് വലിയ ഉയരങ്ങള്‍ കീഴടക്കി. ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ ആലിയ നടന്‍ രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. താരവിവാഹത്തെ കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ വന്നെങ്കിലും കൃത്യമായൊരു ദിവസം ഇനിയും നിശ്ചയിക്കപ്പെട്ടിട്ടില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ വലിയൊരു പരാജയത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് സഹായിച്ചത് രണ്‍ബീര്‍ ആണെന്ന് പറഞ്ഞിരിക്കുകയാണ് ആലിയ. അടുത്തിടെ കരണ്‍ ജോഹര്‍ നയിക്കുന്ന ടെലിവിഷന്‍ പരിപാടിയിലൂടെയായിരുന്നു ആലിയ മനസ് തുറന്നത്.

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ആലിയയുടെ പേരില്‍ ഉണ്ടെങ്കിലും ഈ വര്‍ഷം റിലീസിനെത്തിയ കലങ്ക് എന്ന സിനിമ വലിയ പരാജയമാവുകയായിരുന്നു. ബിഗ് ബജറ്റിലൊരുക്കിയ സിനിമ പരാജയപ്പെട്ടപ്പോള്‍ തന്റെ ഹൃദയം തകര്‍ന്ന് പോയെന്നാണ് ആലിയ ഭട്ട് പറയുന്നത്. ആ സമയത്ത് തനിക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കിയത് രണ്‍ബീര്‍ ആണെന്നാണ് നടി പറയുന്നത്. സിനിമയുടെ റിലീസിന് മുന്‍പ് തന്നെ ഞാന്‍ കണ്ടിരുന്നു.

അതിനാല്‍ തന്നെ എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് എനിക്ക് വ്യക്തമായി അറിയമായിരുന്നു. കലങ്ക് റിലീസിനെത്തിയ ആദ്യദിവലസം ഞാന്‍ ഓക്കെ ആയിരുന്നു. എന്നാല്‍ പരാജയത്തിന് ശേഷമുണ്ടായ ചിന്തകളാണ് മനസിനെ തകര്‍ത്ത് കളഞ്ഞത്. വളരെ അധികം കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ അതിന്റെ ഫല നിങ്ങള്‍ക്ക് ലഭിക്കും എന്നായിരുന്നു ഞാനും ചിന്തിച്ചിരുന്നത്. എന്നാല്‍ ഇത് ലഭിക്കാതെ വന്നതോടെ ഞാന്‍ വല്ലാതെ പേടിച്ചു എന്നും ആലിയ പറയുന്നു.

തുടര്‍ന്ന് രണ്‍ബീര്‍ കപൂര്‍ നല്‍കിയ ഉപദേശമാണ് ഇതിനെ മറികടക്കാന്‍ തനിക്ക് സഹായകമായത്. കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ അതിന്റെ ഫലം ഉടന്‍ തന്നെ ലഭിക്കണമെന്നില്ല. ജീവിതത്തില്‍ എന്നെങ്കിലും ഒരു ദിവസം ഇതിനുള്ള ഫലം ലഭിക്കും. കഠിനാധ്വാനിയായ അഭിനേതാവ്, വ്യക്തി എന്നൊക്കെ പറയുന്നത് അതിനെയാണ്. അതില്ലെങ്കില്‍ ഒരു ദിവസം മറ്റൊരു സിനിമയിലൂടെ നിങ്ങള്‍ക്ക് വിജയം ലഭിക്കും. എന്നായിരുന്നു അന്ന് രണ്‍ബീര്‍ പറഞ്ഞ് തന്നതെന്നും ആലിയ പറയുന്നു. നിലവില്‍ അച്ഛന്‍ മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സഡക് 2 എന്ന സിനിമയിലാണ് ആലിയ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ആലിയ ഭട്ട്, വരുണ്‍ ധവാന്‍, സൊനാക്ഷി സിന്‍ഹ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, ആദിത്യ റോയി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വമ്പന്‍ സിനിമയായിരുന്നു കലങ്ക്. 150 കോടി മുടക്ക് മുതലില്‍ നിര്‍മ്മിച്ച സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ പോകാതെ വന്നു. ആദ്യ ആഴ്ചയില്‍ 69 കോടി രൂപയോളമായിരുന്നു സിനിമ സ്വന്തമാക്കിയത്. പിന്നീടുള്ള ദിവസങ്ങളില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ വന്നതോടെ സിനിമ വലിയൊരു പരാജയമായി മാറി. കലങ്ക് പ്രേക്ഷകര്‍ അംഗീകരിക്കാതെ വന്നതോടെ ഞങ്ങള്‍ ഒരുമിച്ച് പരാജയപ്പെടുകയായിരുന്നെന്നാണ് സിനിമയുടെ പരാജയത്തെ കുറിച്ച് വരുണ്‍ ധവാന്‍ പറഞ്ഞത്.

alia bhatt talk about ranbir kapoor

Sruthi S :