പ്രിയദർശനെ തിയേറ്ററിൽ നിന്നും ഇറക്കിവിട്ടു, പിന്നീട് ആ തിയേറ്റർ തന്നെ വാങ്ങി; ഡിവോഴ്‌സിന് ശേഷം ഈ തിയേറ്റർ ലിസിക്ക് കിട്ടി; ആല്പപി അഷ്റഫ്

പ്രേക്ഷകർക്കേറെ സുപരിചിതനായ വ്യക്തിയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ താരങ്ങളുടെ ജീവിതവും അറിയാക്കഥകളും അറിയാൻ പ്രേക്ഷകർക്കുമേറെ ഇഷ്ടമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇപ്പോഴിതാ സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും ജീവിതത്തിലെ ചില അധികമാരും അറിയാത്ത കാര്യങ്ങൾ തുറന്ന് പറയുകയാണ് ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്. സിനിമ മോഹമാവുമായി പ്രിയൻ മദ്രാസിൽ എത്തിയ ശേഷമുള്ള ചില അനുഭവങ്ങളും പിന്നീട് വലിയ സംവിധായകനായി മാറിയപ്പോൾ അദ്ദേഹം ചെയ്‌ത ചില മധുര പ്രതികാരത്തെ കുറിച്ചുമൊക്കെ ആലപ്പി അഷ്‌റഫ് സംസാരികുന്നുണ്ട്.

തമിഴിലെ പ്രമുഖ സംവിധായകനായ മണിരത്നത്തിന്റെ ജേഷ്‌ഠ സഹോദരനാണ് ജി വെങ്കിടേഷ്. സത്യസന്ധതയും നന്മയും ഒക്കെ കൈമുതലായുള്ള നിർമ്മാതാവായിരുന്നു അദ്ദേഹം. മദ്രാസിൽ അദ്ദേഹത്തിനൊരു പ്രിവ്യൂ ഷോ കളിക്കുന്ന തിയേറ്റർ ഉണ്ടായിരുന്നു. ഗുഡ്‌ലക്ക് തിയേറ്റർ എന്നായിരുന്നു അതിന്റെ പേര്. അന്നൊക്കെ സിനിമ റിലീസിന് മുൻപ് നടൻമാരും കുടുംബവും ഒക്കെ ഇവിടെ വന്നാണ് സിനിമ കണ്ടിരുന്നത്.

അങ്ങനെ ഒരിക്കൽ രജനീകാന്തും കുടുംബവും അവിടെ സിനിമ കാണാൻ എത്തി. അക്കൂട്ടത്തിൽ അവരിൽ ഒരാൾ എന്ന പോലെ ഒരു പയ്യനും ഉള്ളിൽ കയറിക്കൂടി. അങ്ങനെ അവൻ പല താരങ്ങൾക്കൊപ്പം പ്രിവ്യൂ കാണുന്നത് പതിവാക്കി. സിനിമ തിയേറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ കാണണമെന്നുള്ള മോഹമായിരുന്നു അതിന് പിന്നിൽ. ആ തിയേറ്ററിൽ കല്യാണം എന്നൊരു സെക്യൂരിറ്റി ഉണ്ടായിരുന്നു. വീരപ്പന്റെ പോലെ മീശയൊക്കെ ഉള്ള ഒരാൾ.

ഒരിക്കൽ ഈ പയ്യനെ അയാൾ സംശയം തോന്നി ചോദ്യം ചെയ്‌തു. അവനൊരു മലയാളി ആണെന്ന് അയാൾക്ക് മനസിലായി. പേര് ചോദിച്ചപ്പോൾ പ്രിയദർശൻ എന്ന് പറഞ്ഞു. അവനെ അവിടെ ഇനി കണ്ടുപോവരുത് എന്ന് പറഞ്ഞ് കല്യാണം ഇറക്കി വിട്ടു. പിന്നീട് ജി വെങ്കിടേഷ് പൂർണമായും തകരുകയും ആത്മഹത്യ ചെയ്യുകയുമാണ് ഉണ്ടായത്. അപ്പോഴേക്കും പ്രിയദർശൻ വലിയ സംവിധായകനായി ശത കോടീശ്വരനായി മാറി.

ആ തിയേറ്റർ വാങ്ങിയത് മറ്റാരുമല്ല പ്രിയദർശൻ തന്നെയായിരുന്നു. ശേഷം കല്യാണം എന്ന ജീവനക്കാരനെ കുറിച്ചായി പ്രിയന്റെ അന്വേഷണം. അയാൾ അന്ന് ചെയ്‌തത്‌ തന്റെ ജോലി ആണെന്ന് പ്രിയനും ബോധ്യമുണ്ടായിരുന്നു. തന്റെ ഗ്രാമത്തിൽ ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്ന കല്യാണത്തെ വീണ്ടും പഴയതിലും ഒരു ഉയർന്ന പൊസിഷനിൽ ജോലി കൊടുത്ത് പ്രിയൻ മധുരപ്രതികാരം ചെയ്യുകയാണ് ഉണ്ടായത്.

ഡിവോഴ്‌സിന് ശേഷം ഈ തിയേറ്റർ ലിസിക്ക് കിട്ടുകയാണ് ഉണ്ടായത്. അവർ ആദ്യം ചെയ്‌തത്‌ അതിന്റ പേര് മാറ്റുക എന്നതായിരുന്നു.ഒരിക്കൽ റസൂൽ പൂക്കുട്ടി അവിടുത്തെ സൗകര്യങ്ങൾ പോരെന്ന് പറഞ്ഞപ്പോൾ ലിസി നമ്പർ തപ്പിയെടുത്ത് അദ്ദേഹത്തെ അവിടേക്ക് ക്ഷണിച്ചു. ശേഷം ആവശ്യമായ രീതിയിൽ നല്ലൊരു സ്‌റ്റുഡിയോ പണിയാൻ പറഞ്ഞു.

അങ്ങനെയാണ് ലിസിയുടെ താൽപര്യപ്രകാരം അവിടെ പുതിയ റെക്കോർഡിന് സ്‌റ്റുഡിയോ, അതും അത്യാധുനിക സൗകര്യങ്ങൾ ഉള്ളത് നിർമ്മിക്കുന്നത്. അവിടെ വച്ച് വേണം പടങ്ങൾ ചെയ്യാനെന്നും ലിസി അന്ന് റസൂൽ പൂക്കുട്ടിയോട് പറഞ്ഞിരുന്നു. അദ്ദേഹം അവിടെ ചെയ്‌ത പടങ്ങളാണ് പാർത്ഥിപന്റെ ഒത്ത സെരുപ്പ് സൈസ് ഏഴ്, ബ്ലെസിയുടെ ആടുജീവിതം എന്നിവ, ഇവ രണ്ടിനും അവാർഡുകളും ലഭിക്കുകയുണ്ടായി എന്നും ആലപ്പി അഷ്റഫ് പറ‍ഞ്ഞു.

വീട്ടുകാരുടെ കടുത്ത എതിർപ്പ് മറികടന്നാണ് ലിസി പ്രിയദർശനം വിവാഹം ചെയ്തത്. എന്നാൽ, 24 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം ലിസിയും പ്രിയദർശനും വേപ്‍പിരിഞ്ഞു. പ്രിയദർശൻ സംവിധാനം നിർവഹിച്ച ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ലിസി സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചത്. ആറ് വർഷത്തിനിടെ പ്രിയദർശന്റെ 22 ചിത്രങ്ങളിൽ ലിസി അഭിനയിച്ചു.

Vijayasree Vijayasree :