മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.
അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. പ്രണവിന്റെയെും സുചിത്രയുടെയും വിസ്മയുടെയുമെല്ലാം വിശേഷങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃം കാത്ത് സൂക്ഷിക്കുന്നവരാണ് പ്രിയദർശനും മോഹൻലാലും. വർഷങ്ങൾക്ക് മുമ്പ് മോഹൻലാലും പ്രിയദർശനും കുടുംബ സമേതം ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ട കഥ പറയുകയാണ് ആലപ്പി അഷ്റഫ്. അദ്ദേഹത്തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുകയാണ് ആലപ്പി അഷ്റഫ്. ആലപ്പി അഷ്‌റഫ് അതിനായി ആദ്യം പറഞ്ഞത് രജനികാന്തിന്റെ ഒരു യാത്ര അനുഭവം ആയിരുന്നു.
രജനികാന്ത് ഒരിക്കൽ എക്സ്ക്ലൂസീവ് ക്‌ളാസിൽ യാത്ര ചെയ്യുമ്പോൾ അടുത്തിരുന്ന ആൾക്ക് പോലും ആളെ മനസിലായില്ല എന്നൊരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു. നരച്ച താടിയും മുടിയും കഷണ്ടിയും ഒക്കെയുള്ള രജനികാന്തിനോട് അയാൾ സംസാരിക്കാൻ തുടങ്ങി. എന്താണ് ജോലി എന്ന് അയാൾ രജനിയോട് ചോദിച്ചപ്പോഴാണ് ഞാൻ സിനിമയിൽ ജോലി ചെയ്യുന്നു എന്ന്. ഇപ്പോൾ എന്തിന് പോകുന്നു എന്ന് ചോദി ച്ചപ്പോൾ ശങ്കറിന്റെ ഒരു പടം തുടങ്ങുന്നു അങ്ങോട്ടേക്ക് പോകുന്നു എന്ന മറുപടിയും രജനി നൽകി. ഓ വെരി ഗുഡ് ആ മൂവിയിലെ നായിക ആരാണ് എന്ന് തിരക്കി ഐശ്വര്യ റായി എന്ന് മറുപടിയും നൽകി.
അതോടെ സഹയാത്രികൻ ഐശ്വര്യ റായിയെ കുറിച്ച് വാചാലകാൻ തുടങ്ങി. അവരുടെ അംഗലാവണ്യം വിവരിച്ചു, വര്ണ്ണന ഒക്കെ കഴിഞ്ഞപ്പോൾ ഈ വ്യക്തി രജനിയോട് ആരാണ് ഐശ്വര്യയുടെ നായകൻ എന്ന് അന്വേഷിച്ചു. ഇത് കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി രജനികാന്ത് മറുപടി നൽകി അത് ഞാൻ ആണെന്ന്. എന്നാൽ ഇത് കേട്ടതോടെ കഷണ്ടിയും നരച്ച താടിയും മുടിയും ഉള്ള രജനിയെ അറപ്പോടെ നോക്കി പിന്നെ ഒരക്ഷരം അയാൾ രജനിയോട് മിണ്ടിയില്ല.
താനിത്ര നേരം അപ്നോർമൽ ആയ ആളോടാണ് സംസാരിച്ചത് എന്ന രീതിയിൽ ആയിരുന്നു അയാളുടെ പിന്നീടുള്ള ഭാവം. ഇക്കാര്യം രജനി തന്നെ വെളിപ്പെടുത്തിയതാണ്. ഇങ്ങനെയുള്ള യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പ്രിയനും ലാലും ഓസ്‌ട്രേലിയയിൽ എത്തുകയും ചെയ്തു. എന്നാൽ പിന്നെയാണ് കുട്ടികളുടെ കളിപ്പാട്ടം എടുത്തില്ലല്ലോ എന്ന് ലാലിൻറെ ശ്രദ്ധയിൽ പെടുന്നത്. ലാൽ കല്യാണിയോടും പ്രണവിനോടും ചോദിച്ചു മറന്നുപോയി എന്ന മറുപടി നൽകുന്നു.
എന്നാൽ ശ്രദ്ധക്കുറവിനും ഓർമ്മക്കുറവിനും സുചിത്രയെയും ലിസിയെയും വഴക്ക് പറഞ്ഞു. ഒരു ക്ലാസ് തന്നെ എടുത്തു നൽകി. ഇനി നിങ്ങൾ ഒന്നും സൂക്ഷിക്കണ്ട ഞാൻ തന്നെ എല്ലാം സൂക്ഷിച്ചോളാം എന്നുപറഞ്ഞു എല്ലാവരുടെയും വിസയും പാസ്‌പോർട്ടും പണവും എല്ലാം ലാൽ തന്നെ സൂക്ഷിച്ചു. എയർപോർട്ടിന്റെ വെളിയിൽ ഇറങ്ങി അഞ്ചുമണിക്കൂർ യാത്ര. ആ യാത്രയിൽ എല്ലാം എല്ലാരേയും ഉപദേശിച്ച മോഹൻലാൽ പക്ഷെ പിന്നെയാണ് തിരിച്ചറിഞ്ഞത് എല്ലാവരുടെയും പാസ്‌പോർട്ടും വിസയും പണവും അടങ്ങുന്ന പെട്ടി എടുക്കാൻ അദ്ദേഹം മറന്നു എന്ന്. പെട്ടെന്ന് തന്നെ എയർപോർട്ടിൽ പില്ലറിന്റെ അരികിലേക്ക് എത്തി ഭാഗ്യത്തിന് പെട്ടി അവിടെ ഉണ്ട്. പക്ഷെ ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം എല്ലാവരെയും ഉപദേശിക്കാൻ വളരെ എളുപ്പമാണ് പക്ഷെ പ്രാവർത്തികം ആക്കാനാണ് പാടെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു.
പക്ഷേ പിന്നെയാണ് സംഭവബഹുലമായ മറ്റൊരു സംഭവംശം നടക്കുന്നത്. താമസസ്ഥലത്തുന്നും ലിഫ്റ്റിലേക്ക് കയറുന്നതിന്റെ ഇടയിൽ വിസ്മയെ ഇടക്ക് വച്ച് കാണാതെ പോയി. അവിടെ അവർ താമസിച്ചിരുന്നത് ഹോട്ടലിലെ മുപ്പത്തിനാലാമത്തെ നിലയിലായിരുന്നു. ലിഫ്റ്റിൽ താഴേയ്ക്ക് വരികയാണ് പന്ത്രണ്ടാമത്തെ നിലയിലെത്തിയപ്പോൾ അവിടെയിറങ്ങിയവരുടെ കൂട്ടത്തിൽ മോഹൻലാലിന്റെ മകളും ഇറങ്ങി. കുട്ടി ഇറങ്ങുന്നത് കാണുമ്പോഴേക്ക് ഡോർ അടഞ്ഞ് താഴേക്ക് പോയി. എതിർവശമുണ്ടായിരുന്ന മറ്റൊരു ലിഫ്റ്റ് തുറന്നിരിക്കുന്നത് കണ്ട് കുട്ടി അതിലേക്ക് കയറി. പിന്നീട് കടന്നുപോയ ഓരോ നിമിഷവും ലാൽ അഭിനയിച്ച ക്ലൈമാക്സുകളെ കടത്തിവെട്ടുന്നതായിരുന്നു.
ലാൽ വെപ്രാളപ്പെട്ട് ആകെ പാനിക്കായി. എന്ത് ചെയ്യണമെന്നറിയാതെ, ഓരോരോ ഫ്‌ളോറിലുമിറങ്ങി കുട്ടിയെ തെരഞ്ഞു. ജീവിതത്തിലൊരിക്കൽ പോലും ഇതുപോലൊരു ലാലേട്ടനെ കണ്ടിട്ടില്ലെന്ന് ലിസി സാക്ഷ്യപ്പെടുത്തുന്നു. ഏത് നിമിഷവും നിയന്ത്രണംവിട്ട് പൊട്ടിക്കരയുന്ന രീതിയിലായിരുന്നു ലാൽ. അവസാനം മുപ്പതാമത്തെ നിലയിൽ നിന്ന് തന്റെ മകളെ കണ്ടെത്തിയപ്പോഴാണ് ലാലിന് ജീവൻ വീണത്. എല്ലാവരുടെയും ശ്വാസം നേരെ വീണതും അപ്പോഴായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
അടുത്തിടെ മകൾ വിസമയയെ കുറിച്ച് മോഹൻലാൽ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു, മകൾ പുറത്താണ് പഠിക്കുന്നത്. അവൾക്ക് സ്പോർട്സിലാണ് കൂടുതൽ കമ്പം. മോയ്തായ് എന്ന മാർഷൽ ആർട്ട് തായ്ലാന്റിൽ പഠിച്ചുകൊണ്ടിരിക്കുന്നു. മകൻ വളരെ ചുരുക്കം ചില സിനിമകളിൽ അഭിയിച്ച ആളാണ്. ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കാൻ പോകുന്നു. ആള് കുറെ ട്രാവൽ ചെയ്യുന്ന ആളാണ്. മ്യൂസിക്കിൽ ഇഷ്ടമാണ് എഴുതാനും ആൾക്ക് താത്‌പര്യമുണ്ട്. മദ്രാസ് ബേസ്ഡ് ആയിട്ടാണ് നമ്മൾ സ്റ്റേ ചെയ്യുന്നത്. എറണാകുളത്തും ഇടയ്ക്ക് വന്നു നിൽക്കും. പിന്നെ ദുബായിലും പോയി താമസിക്കാൻ ഇഷ്ടമുള്ള സ്ഥലമാണ്. സിനിമ അഭിനയം എന്നതിൽ ഉപരി മക്കൾക്ക് എപ്പോഴും ആർട്സിൽ ആണ് കൂടുതൽ താത്പര്യം എന്നും മോഹൻലാൽ പറഞ്ഞു.
അതേസമയം, സംവിധായകൻ പ്രിയദർശൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഓൺസ്‌ക്രീൻ ആണെങ്കിലും ഓഫ് സ്‌ക്രീൻ ആണെങ്കിലും ലാൽ എപ്പോഴും പ്ലസന്റായിട്ടുളള ആളാണ്. ഒരു കുസൃതിയുണ്ട്. അങ്ങനെ അദ്ദേഹത്തെ കുറിച്ച് പെട്ടെന്ന് ഓർമ്മ വരുന്ന ഒരു മൊമെന്റ് എന്താണ് എന്നായിരുന്നു’ സംവിധായകനോടുളള ചോദ്യം. ഇതിന് മറുപടിയായി ‘ഒരുപാടുണ്ട്. അതുകൊണ്ട് ഒരു പ്രത്യേക മൊമെന്റിനെ കുറിച്ച് ഓർക്കാൻ കഴിയില്ല എന്ന്’ പ്രിയദർശൻ പറയുന്നു.
‘മോഹൻലാലിന്റെ ഒരു ഗുണം അത് തന്നെയാണ്. കാരണം ലാലിനെ ഞാൻ ഒരിക്കലും ടെൻഷൻ പിടിച്ച് കണ്ടിട്ടില്ലെന്ന്’ സംവിധായകൻ പറഞ്ഞു. ‘എപ്പോഴും അനാവശ്യ ചിന്തകളില്ലാതെ മുന്നോട്ടുപോവുക എന്ന രീതിയാണ്. ഒരിക്കലും ഒരു സിനിമ മോശമായതുകൊണ്ട് ലാല് ടെൻഷൻ പിടിക്കുന്നതോ, സൂപ്പർഹിറ്റായതുകൊണ്ട് ഭയങ്കരമായി സന്തോഷിക്കുന്നതോ കണ്ടിട്ടില്ല’. ഒരു സിനിമ കഴിഞ്ഞാൽ ആ സിനിമ കഴിഞ്ഞു, പിന്നെ അടുത്ത സിനിമ. ആ ഒരു ചിന്ത മാത്രമേ മോഹൻലാലിനുളളൂ. അല്ലാതെ ഒരു പടം ഹിറ്റായി അതിന്റെ പേരില് ഭയങ്കരമായിട്ട് സന്തോഷിക്കുന്ന ഒരാളല്ല. ഒരുപാട് മോശമായാൽ അതിലും സങ്കടമാവില്ല പുളളിക്ക്’, എന്നും അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പ്രിയദർശൻ വ്യക്തമാക്കി.
അതേസമയം കരിയറിന്റെ തുടക്കം മുതൽ പ്രിയദർശൻ സംവിധാനം ചെയ്ത സിനിമകൾ മോഹൻലാലിന് ബ്രേക്ക് നൽകിയിട്ടുണ്ട്. റിലീസ് ചെയ്ത് വർഷങ്ങളായിട്ടും മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലുളള സിനിമകൾ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. ഇവരുടെ എറ്റവും പുതിയ ചിത്രമായ മരക്കാറിനായും വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നൂറ് കോടി ബഡ്ജറ്റിൽ ഒരുക്കിയ സിനിമയിൽ വലിയ താരനിരയാണുളളത്. കോവിഡ് വ്യാപനം കാരണം ബിഗ് ബഡ്ജറ്റ് സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു. ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചത്.
അതേസമയം, അനൂപ് മേനോനാണ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ മോഹൻലാൽ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. അനുപ് മേനോൻ, ടിനി ടോം എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും മോഹൻലാൽ പങ്കുവച്ചിരുന്നു. തന്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. എന്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്, പ്രണയവും ആഗ്രഹവും സംഗീതവും കടന്നുള്ള ഒരു നാടകീയ യാത്ര. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലായി ചിത്രീകരിക്കും.
അനൂപ് മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുകയും ടൈംലെസ് മൂവീസിന്റെ നിർമ്മാണത്തിൽ ബിടിഎസ് എന്ന മികച്ച ടീമിനെ ഉൾപ്പെടുത്തുകയും ചെയ്യുന്ന ഈ സബ്ജക്ട് എന്റെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്നു. ഞങ്ങളുടെ ഇതിഹാസ യാത്രയുടെ ഭാഗമാകാൻ നിങ്ങളെ എല്ലാവരെയും ഞാൻ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു’ എന്നാണ് മോഹൻലാലിന്റെ പോസ്റ്റ്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും വിമർശിച്ചുകൊണ്ടാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പുകൾ കുറച്ച് ശ്രദ്ധിച്ചൂടെ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള നെഗറ്റീവ് കമന്റുകൾ മാത്രമാണ് പോസ്റ്റിന് താഴെ വരുന്നത്. മോഹൻലാലിനെ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങൾ അത്ര നല്ലതായിരുന്നില്ല എന്ന് തന്നെയാണ് ആരാധകരും പറയുന്നത്. വളരെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ വരെ പരാജയപ്പെട്ടിരുന്നു. ഇതിനുള്ള കാരണമായി, പുതിയ സംവിധായകരുമായി മോഹൻലാൽ സിനിമ ചെയ്യാത്തതും കരിയറിലെ ഇപ്പോഴത്തെ വീഴ്ചയ്ക്ക് കാരണമാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. മറുവശത്ത് മമ്മൂട്ടി നവാഗത സംവിധായകർക്കൊപ്പം ചേർന്ന് ഹിറ്റുകൾ സൃഷ്ടിക്കുന്നതും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, അനൂപ് മേനൊനാണ് വിമർശനങ്ങൾക്ക് പ്രധാന കാരണമെന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. അനൂപ് മേനോൻ സംവിധാനം ചെയ്ത സിനിമകൾ ഒന്നും ഇതുവരെ വലിയ രീതിയിൽ വിജയം നേടിയിട്ടുമില്ലാത്തതും ആരാധകരെ നിരാശയിലാഴ്ത്തുന്നു. എന്നാൽ, പകൽ നക്ഷത്രങ്ങൾ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത് അനൂപ് മേനോൻ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് മാതൃഭൂമിയുടെ മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ലഭിച്ചിരുന്നു.
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്തിട്ടുണ്ട്. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ആശീർവാദ് സിനിമാസ് ആണ് നിർമാണം. ഒരുപാട് മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച, സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷയേറെയാണ്.