പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് നടന്‍ അലന്‍സിയര്‍. ഇടയക്കിടെ വിവാദങ്ങളിലും താരം ചെന്ന് പെടാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ വിജയത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
നല്ല മനുഷ്യനായതുകൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചതെന്ന് നടന്‍ അലന്‍സിയര്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടെ എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടാകാം, പക്ഷേ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാര്‍ വോട്ടിട്ടത് എന്നാണ് അലന്‍സിയര്‍ പറയുന്നത്.
പുതിയ ചിത്രം ഗോളത്തിന്റെ പ്രത്യേക ഷോ കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു അലന്‍സിയറുടെ പ്രതികരണം.
‘സുരേഷ് ഗോപിക്കെന്താ ജയിച്ചുകൂടെ ഇന്ത്യ ഭരിക്കാന്‍ ബിജെപിക്ക് അധികാരമുണ്ടെങ്കില്‍ കേരളത്തില്‍ സുരേഷ് ഗോപിക്ക് ജയിക്കാന്‍ അവകാശമില്ലേ അദ്ദേഹം ഒരു ഇന്ത്യന്‍ പൗരനല്ലേ ബിജെപി എന്ന പാര്‍ട്ടിയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ ഇല്ലല്ലോ അങ്ങനെയാണെങ്കില്‍ പറയാം, അദ്ദേഹത്തിന് ജയിക്കാന്‍ അവകാശമില്ലെന്ന്.
അദ്ദേഹം നല്ല മനുഷ്യനായതുകൊണ്ടാണ് വിജയിച്ചത്. ഞാന്‍ ആ രാഷ്ട്രീയമല്ല പറയുന്നത്. ആ രാഷ്ട്രീയത്തോടെ എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടാകാം. പക്ഷേ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാര്‍ വോട്ടിട്ടത്. പിന്നെ കോണ്‍ഗ്രസ്സുകാരുടെ പറ്റിപ്പും.’ അലന്‍സിയര്‍ പറഞ്ഞു.