അലൻ വാക്കറുടെ സം​ഗീത നിശയ്ക്കിടെ 21 ഐ ഫോണുകൾ ഉൾപ്പെടെ 35 സ്മാർട്ട് ഫോണുകൾ മോഷണം പോയി; അന്വേഷണം ആരംഭിച്ച് പോലീസ്

നിരവധി ആരാധകരുള്ള ​ഗായകനാണ് ഡിജെ അലൻ വാക്കർ. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം സം​ഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 21 ഐ ഫോണുകൾ ഉൾപ്പെടെ 35 സ്മാർട്ട് ഫോണുകൾ ആണ് നഷ്ടമായത്.

മുളവുകാട് പൊലീസിന് ആണ് പരാതി ലഭിച്ചത്. ഇതിൽ രണ്ട് പരാതികളിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. ആറായിരത്തോളം പേർ ആണ് പരിപാടിയിൽ പങ്കെടുത്തത്. കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു. പൊലീസ് സുരക്ഷയ്ക്കൊപ്പം തന്നെ സംഘാടകർ ഒരുക്കിയ സുരക്ഷാസംഘവും സം​ഗീതനിശയ്ക്കുണ്ടായിരുന്നു.

പരിപാടിക്കായി മന:പൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. ഞായറാഴ്ച വൈകിട്ടാണ് സൺ ബേൺ അറീന ഫീറ്റ് അലൻ വാക്കർ സം​ഗീതനിശ നടന്നത്.

വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം 10 ന​ഗരങ്ങളിൽ സം​ഗീത പരിപാടി നടത്തുന്നുണ്ട്. അതിൽ ഒJG സം​ഗീത പരിപാടിയായിരുന്നു ഇത്. ലോകമെമ്പാടും ആരാധകരുള്ള ​ഗായകനാണ് അലൻ. സോഷ്യൽ മീഡിയയിലുൾപ്പെടെ നിരവ​ധി ആരാധകരാണ് അദ്ദേഹത്തെ പിന്തുടരുന്നത്.

Vijayasree Vijayasree :