പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ

പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന ആദ്യ ചലച്ചിത്രതാരമാണ് അൽ പാച്ചിനോ. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അൽ പാച്ചിനോ 83ാം വയസിൽ വീണ്ടും പിതാവായിരുന്നു. കാമുകിയും നിർമ്മാതാവുമായ നൂർ അൽഫലായും ആൺകുഞ്ഞിന് റോമൻ പാച്ചിനോ എന്നാണ് പേര് നൽകിയിരിക്കുന്നത്. കൊവിഡ് സമയത്താണ് അൽ പാച്ചിനോയും നൂറും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ആദ്യ കാമുകിയായ ജാൻ ടാറന്റിൽ അൽ പാച്ചിനോയ്ക്ക് 33 വയസുള്ള ജൂലി മേരി എന്ന മകളുണ്ട്.

പ്രായം കൂടിയ പുരുഷന്മാരുമായി നേരത്തെയും ഡേറ്റിംഗ് നടത്തിയ വ്യക്തിയാണ് നൂർ അൽഫലാ എന്നാണ് റിപ്പോർട്ടുകൾ. 22 വയസിൽ നൂറിൻറെ കാമുകൻ എഴുപത്തിനാലുകാരനായ മിക് ജാഗറായിരുന്നു. പിന്നീട് അറുപതുകാരനായ നിക്കോളാസ് ബെർ​ഗ്രുവെനുമായും നൂർ ഡേറ്റിംഗിലായിരുന്നു.

ദ റിച്വൽ എന്ന ചിത്രത്തിലാണ് അൽ പാച്ചിനോ അവസാനമായി അഭിനയിച്ചത്. അതേസമയം, അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമൻ പാപ്പ, ഇന്റർനെറ്റിൽ സജീവ സാന്നിധ്യമുള്ള ആദ്യ മാർപാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള് വ്യക്തമായി അവതരിപ്പിക്കാനും ഇന്റർനെറ്റിന്റെ സാധ്യതകൾ കർദിനാൾ ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്.

Vijayasree Vijayasree :