ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്.
അദ്ദേഹത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പൃഥ്വിരാജ് കൂടി നിര്‍മ്മാണ പങ്കാളി ആയിട്ടുള്ള സിനിമകളില്‍ ഒന്നാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ സെല്‍ഫി. സൂപ്പര്‍ ഹിറ്റ് മലയാളം െ്രെഡവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് ആണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്.
ഇതിന്റെ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി ഇദ്ദേഹം നടത്തിയ ഒരു കാര്യമാണ് ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹമായിരിക്കുന്നത്. സിനിമയുടെ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി ഇദ്ദേഹം ഒരുപാട് സെല്‍ഫികള്‍ എടുത്തിരുന്നു. മൊത്തം 184 സെല്‍ഫികളാണ് ഇദ്ദേഹം എടുത്തത്. മൂന്നു മിനിറ്റ് അകമാണ് ഇദ്ദേഹം ഇത്രയും കൂടുതല്‍ സെല്‍ഫികള്‍ എടുത്തത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫികള്‍ എടുത്തു എന്ന് റെക്കോര്‍ഡ് ആണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. മുംബൈയിലെ ഒരു സ്റ്റുഡിയോയില്‍ വച്ചാണ് സംഭവം നടന്നത്. 240 ആരാധകര്‍ ആയിരുന്നു ഇദ്ദേഹത്തെ കാണുവാന്‍ വേണ്ടി തടിച്ചു കൂടിയത്. ആരാധകര്‍ എല്ലാവരും വരിവരിയായി നിന്നുകൊണ്ട് ആണ് സെല്‍ഫി എടുത്തത്.