അക്ഷയുടെ ആറു വയസ്സുകാരി മകള്‍ നിതാര ഇപ്പോള്‍ കുടുംബത്തിനൊപ്പം പുറത്തു പോകാന്‍ കൂട്ടാക്കാത്തതാണ് ഇപ്പോള്‍ താരത്തെ ഏറെ വിഷമിപ്പിക്കുന്നത്. ഫ്ലാഷ് ലൈറ്റുകളെ പേടിയാണെന്നും അതുകൊണ്ടാണ് തനിക്ക് പുറത്തു വരാന്‍ ഇഷ്ടമില്ലാത്തതെന്നുമാണ് നിതാര പറയുന്നത്. മകള്‍ അങ്ങനെ പറയുന്നതു കേട്ടപ്പോള്‍ ഒരച്ഛനെന്ന നിലയില്‍ തന്റെ ഹൃദയം തകര്‍ന്നു പോയെന്നും താരം പറയുന്നു. താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയുവാന്‍ ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. അതുകൊണ്ട് തന്നെ സെലിബ്രിറ്റികളുടെ പിന്നാലെയാണ് പാപ്പരാസികളുടെ കണ്ണ്‍. എന്നാല്‍ അനുവാദമില്ലാതെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്ന പാപ്പരാസികളോടുള്ള ഭയം കാരണം മകള്‍ വീടിനു പുറത്തിറങ്ങാന്‍ പോലും താല്‍പര്യം കാട്ടുന്നില്ലെന്നു നടന്‍ അക്ഷയ് കുമാര്‍ പറയുന്നു.
akshay kumar opens up about his sorrow