ബിഗ് ബോസ് മലയാളം സീസൺ 5 പത്താം ആഴ്ചയിൽ എത്തി നിൽക്കുകയാണ്. അവസാന നാലാഴ്ചകളിലേക്ക് കടക്കുമ്പോൾ മത്സരവും ചൂട് പിടിക്കുന്നുണ്ട്. മുൻ മത്സരാർത്ഥികളായ ഫിറോസ് ഖാൻ, റിയാസ് സലിം എന്നിവരുടെ ചലഞ്ചേഴ്‌സ് ആയുള്ള വരവോടെ ഷോയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. ഇനിയുള്ള ഓരോ ദിവസവും മത്സരാർത്ഥികൾക്ക് നിർണയകമാണ്..
ബിഗ് ബോസിലേതുപോലെ പുറത്തും ബിസിനസ് വിജയിപ്പിക്കാന്‍ വേണ്ടി ആളുകളെ സുഖിപ്പിക്കുന്ന ആളാണ് താനെന്ന് അഖില്‍ പറഞ്ഞതായി ശോഭ പരാതി നൽകിയിരുന്നു. അഖിൽ ഇതിൽ കുറ്റക്കാരനാണെന്നും തെളിഞ്ഞു. ഇതിന് ശേഷം ബിബി ഹൗസിലെ ടോം ആൻഡ് ജെറി കോമ്പോ തമ്മിൽ സംസാരിക്കുകയോ കളിയാക്കുകയോ ചെയ്തിട്ടില്ല.

താൻ ഇവിടെ നിന്നും പോകുന്നത് വരെ ആരും തന്നോട് സഹകരിക്കരുതെന്ന് സെറീന വിഷയത്തിൽ അഖിൽ പറയുകയും ചെയ്തിരുന്നു. ഇന്നിതാ ശോഭയെ ട്രോളിയിരിക്കുകയാണ് അഖിൽ. ഫിറോസ്, അഖിൽ, ഷിജു എന്നിവർ കട്ടിലിൽ സംസാരിക്കുന്നതിനിടയിൽ ശോഭയും അവിടെ ഉണ്ടായിരുന്നു. ഇവിടെ വച്ച് മേക്കപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് മൂവരും.

‘ഇവിടെ എല്ലാവരും ഓറിജിനൽ അല്ലെ. മേക്കപ്പിട്ട് അണിഞ്ഞൊരുങ്ങാതെ ഇറങ്ങത്തില്ല’, എന്നാണ് അഖിൽ ശോഭയുടെ മേക്കപ്പ് കണ്ട് പറയുന്നത്. ഉടനെ ശോഭയെ കുറിച്ച് മാരാർ പറഞ്ഞ സ്റ്റേമെന്റ് എന്താണെന്ന് അറിയോ എന്ന് ഫിറോസ് പറഞ്ഞപ്പോൾ ‘മാരാരോ അതാരാ’, എന്നാണ് ശോഭ ചോദിക്കുന്നത്.

ഇതിനിടിൽ ഫ്ലോർ ക്ലിൻ ചെയ്യാൻ അഖിൽ പോയി. വിഷ്ണുവിനോട് സംസാരിക്കുന്നതിന് ഇടയിൽ, താൻ കപ്പെടുക്കുമെന്ന് ശോഭ, ഫിറോസിനോട് പറയുന്നു. അഖിലിനോട് ഫിറോസ് ഇക്കാര്യം പറയുകയും ചെയ്തു. ഇത് കേട്ട അഖിൽ, ‘ഞാന്‍ മുണ്ട് പൊക്കുന്ന ആളാ, കപ്പ് പൊക്കാന്‍ അറിയില്ല’ എന്നാണ് അഖിൽ പറയുന്നുണ്ട്. അത് കണ്ടതാണല്ലോ എന്നാണ് ശോഭ പറയുന്നത്.