അഖിൽ മാരാർ വിജയിക്കാനുള്ള സാധ്യതയാണ് പ്രേക്ഷകർ പ്രവചിക്കുന്നത്. എന്നാൽ അട്ടിമറിക്കുള്ള സാധ്യതകളും ചിലർ കാണുന്നുണ്ട്. അതിനിടെ നടൻ മനോജ് കുമാർ പങ്കുവച്ച ഒരു വീഡിയോയും ശ്രദ്ധനേടുകയാണ്. ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ തുടക്കംമുതൽ ഷോയെ കുറിച്ചുള്ള അഭിപ്രായങ്ങളും തന്റെ വിലയിരുത്തലുകളും യൂട്യൂബ് ചാനലിലൂടെ മനോജ് പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം അഖിൽ മാരാരാകും ഈ സീസണിലെ വിജയിയെന്ന് മനോജ് തന്റെ വീഡിയോയിൽ പറയുകയുണ്ടായി.
ഇപ്പോഴിതാ അഖിലിന്റെ അമിത ആത്മവിശ്വാസം വിനയാകുമോ എന്ന ആശങ്ക പങ്കുവച്ചിരിക്കുകയാണ് നടൻ. കഴിഞ്ഞ ദിവസം ഹൗസിൽ തിരിച്ചെത്തിയ മത്സരാർത്ഥികളെ കുറിച്ചും മനോജ് സംസാരിക്കുന്നുണ്ട്. “ബിഗ് ബോസ് സീസണ്‍ 5ലെ വിജയി ആരാവും. ഞായറാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന ഫിനാലെ എപ്പിസോഡിനെക്കുറിച്ച് തകൃതിയായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മാരാര്‍ തന്നെയായിരിക്കും കപ്പ് ഉയര്‍ത്തുകയെന്ന് കഴിഞ്ഞ ദിവസം ഞാന്‍ പറഞ്ഞിരുന്നു. മാരാര്‍ക്കല്ല ഒരു സ്ത്രീയ്ക്കായിരിക്കും കപ്പ് എന്നാണ് കഴിഞ്ഞ വീഡിയോയില്‍ ഞാന്‍ പറഞ്ഞത്. അത് മാരാരിന്റെ ഭാര്യ ലക്ഷ്മിയെ ഉദ്ദേശിച്ചാണ്.
ഇനി കാര്യമായൊന്നും സംഭവിക്കാനില്ല, എല്ലാവരും പറയുന്നത് പോലെ കപ്പ് മാരാറിന് തന്നെ എന്നായിരുന്നു കരുതിയത്. കഴിഞ്ഞ വീഡിയോയ്ക്ക് ഇട്ട ടൈറ്റില്‍ അറംപറ്റിയോ എന്ന ആശങ്കയിലാണ് ഞാനിപ്പോള്‍. മാരാറുടെ വായില്‍ നിന്നും വന്നൊരു ഡയലോഗ് മാരാര്‍ക്ക് തന്നെ കോടാലിയായി വന്നിരിക്കുകയാണ്”, മനോജ് പറയുന്നു.
അഖിൽ മാരാര്‍ ഷിജുവിനോട് പറഞ്ഞൊരു ഡയലോഗാണ് ഇപ്പോൾ ചർച്ചയായത്. സംസാരത്തിന്റെ പേരില്‍ മാരാര്‍ക്ക് നേരത്തെയും വാണിംഗ് കിട്ടിയതാണ്. തന്റെ സംസാരത്തിലെ പിശക് മനസിലാക്കി മാരാര്‍ ഒന്ന് മാറിവന്നതാണ്. ശോഭ വിന്നറാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിക്കുന്നില്ല, ശോഭ എങ്ങാനും സെക്കന്‍ഡായാല്‍ അതെനിക്ക് സഹിക്കാനാവില്ല, ഞാനും ശോഭയും അതാലോചിക്കാനേ വയ്യേ. അവസാനം രണ്ടുപേര്‍ അവശേഷിക്കുമല്ലോ, അങ്ങനെ വരുമ്പോള്‍ ശോഭയ്‌ക്കൊപ്പം നില്‍ക്കാനാവില്ലെന്നായിരുന്നു മാരാര്‍ പറഞ്ഞത്.
ടോപ് ഫൈവ് വരെ ശോഭ എത്തിയത് അവരുടെ കഴിവുകൊണ്ടാണ്. ശോഭയും ജുനൈസുമായിരുന്നു എപ്പോഴും മാരാറിനെ നേരിട്ടത്. നിങ്ങള്‍ ഹീറോ ആയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഇവരാണ്. അതൊക്കെ മനസിലാക്കാതെ ശോഭയെ പുച്ഛിക്കേണ്ട കാര്യമില്ല. പ്രേക്ഷകരാണ് നിങ്ങളെ അവിടെ നിര്‍ത്തുന്നത്. അവരുടെ അഭിപ്രായം മാനിക്കണം. പുള്ളി ഫസ്റ്റാണെന്നുള്ളത് പുള്ളി നേരത്തെ തീരുമാനിച്ചു. ഇത് ഓവര്‍ കോണ്‍ഫിഡന്‍സാണ്. ആരും ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടില്ല. അമിത ആത്മവിശ്വാസം മാരാറിന് വിനയാവുമെന്നാണ് തോന്നുന്നതെന്നും മനോജ് കുമാര്‍ പറഞ്ഞു.
മറ്റു മത്സരാർത്ഥികളെ കുറിച്ച് മനോജ് പറഞ്ഞത് ഇങ്ങനെയാണ്: “സൗഹൃദങ്ങളൊക്കെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നാണ് റെനീഷയോട് പറയാനുള്ളത്. നല്ലൊരു ഭാവിയും ജീവിതവുമുണ്ട്, ഫ്രണ്ട്ഷിപ്പുകളൊക്കെ ശ്രദ്ധയോടെ കൊണ്ടുപോയാല്‍ നല്ലത്. ഹനാന്‍ ഇപ്പോഴും കിളി പോയത് പോലെ തന്നെയാണ് വന്നത്. ഷോയില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് മണിക്കൂര്‍ കൊണ്ട് തെളിയിച്ചതാണ്. സംസാരത്തിലായിരുന്നു ഗോപികയ്ക്ക് പിഴവ് വന്നത്”, മനോജ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞ് വീണ്ടും എന്തിനാണ് കുത്തിത്തിരുപ്പ് നടത്തുന്നതെന്നും മനോജ് ചോദിക്കുന്നു. സെറീനയാണ് പുറത്തേക്ക് പോയതെന്ന് തോന്നുന്നു. ശനിയാഴ്ച ലാലേട്ടന്‍ തന്നെ അത് പറയും. ഷിജു എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു. ടോപ് ഫൈവ് എന്ന കീഴ്‌വഴക്കം തെറ്റിക്കാനാവില്ലല്ലോ എന്നും മനോജ് കുമാർ പറയുന്നു.