മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണെങ്കിലും ഇപ്പോഴും അദ്ദേഗത്തെ ആരാധിക്കുന്നവർ ഏറെയാണ്. ദിലീപ് കുറ്റം ചെയ്തുവെന്നും ഇല്ലെന്നും വാദിക്കുന്നവർ ഏറെയുണ്ട്. സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഇതിനോടകം തന്നെ നിരവധി പേരാണ് പരസ്യമായി ദിലീപിനെ പിന്തുണച്ചു കൊണ്ടു രംഗത്തെത്തിയത്. നിരവധി പേർ വിമർശനവും ഉന്നയിക്കുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി സംസാരിക്കാറുള്ള വ്യക്തിയാണ് അഖിൽ മാരാർ. ഇതിൽ, ചിലരെങ്കിലും അഖിൽ മാരാരെ കുറ്റപ്പെടുത്താറുമുണ്ട്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലും ദിലീപ് നിരപരാധിയാണെന്ന വാദം ആവർത്തിച്ചിരിക്കുകയാണ് അഖിൽ മാരാർ. ഇതിന്റെ കാരണവും അഖിൽ പറയുന്നുണ്ട്.
യഥാർത്ഥത്തിൽ അന്വേഷണം നടക്കേണ്ടത് പൾസർ സുനി ആർക്ക് വേണ്ടി ഇത് ചെയ്തു, എന്തിന് ദിലീപിന്റെ പേര് അവൻ പറഞ്ഞു എന്നതിലുമാണെന്നും അഖിൽ മാരാർ പറയുന്നു. എന്ത് അടിസ്ഥാനത്തിലാണ് പൾസർ സുനി ദിലീപിന്റെ പേര് പറഞ്ഞത് എന്നത് പൊലീസോ അല്ലെങ്കിൽ മറ്റൊരു ഏജൻസിയോ വളരെ പ്രധാന്യത്തോടെ അന്വേഷിക്കേണ്ട കാര്യമാണ്. ദിലീപിനേയും പൾസർ സുനിയേയും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു തെളിവും കേരള പൊലീസിന് കിട്ടിയിട്ടില്ല.
ഇത്തരം ഒരു ക്രൂരകൃത്യം ചെയ്തുകൊണ്ട് തന്റെ ഒരു കാര്യം നേടിയെടുക്കേണ്ട ആവശ്യം ഇല്ലാത്തയാളാണ് ദിലീപ്. ഈ പറയുന്ന നടിയുടെ മലയാളം സിനിമയിലെ കരിയർ ഏകദേശം അവസാനത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന സമയമാണ്. എന്ത് തന്നെയായാലും ദിലീപിനെ പോലെ ഒരാൾ ഇത്രയും വലിയ മണ്ടത്തരം ഒരിക്കലും ചെയ്യില്ലെന്നതാണ് റിയാലിറ്റി. 376 ബി എന്ന് പറയുന്നത് ഇരുപത് വർഷം ശിക്ഷിക്കാൻ കഴിയുന്ന ഒരു വകുപ്പാണ്.
ഒരോ വകുപ്പിന്റേയും ഗ്രാവിറ്റി അനുസരിച്ചാണ് ജാമ്യം കൊടുക്കുന്നത്. ആ വകുപ്പ് അനുസരിച്ചാണ് പൾസർ സുനിയൊക്കെ ഇപ്പോഴും റിമാൻഡിൽ കഴിയുന്നത്. ഒരാൾ ശക്തമായി വളർന്നുകൊണ്ടിരിക്കുമ്പോൾ ആ ആൾക്ക് എതിരായി വലിയൊരു വിഭാഗം ഇപ്പുറത്ത് ഉണ്ടായിക്കൊണ്ടിരിക്കും. ഇവർ എല്ലാവരും കൂടെ ഒന്നിച്ചതായിക്കൂടെയെന്ന ഒരു സംശയവും സ്വാഭാവികമാണ്.
പിന്നെ ഇതേപോലുള്ള ഒരു അഭിമുഖത്തിൽ എനിക്ക് ഒരിക്കൽക്കൂടെ അഭിമാനത്തോടെ വന്നിരിക്കണം. അന്ന് എല്ലാവരും അഖിൽ മാരാർ പറഞ്ഞത് ശരിയായിരുന്നുവെന്ന് കമന്റ് എഴുതുകയും വേണം. മനോഹരമായ രീതിയിൽ കേസ് തെളിയിക്കാനും അതുപോലെ മനോഹരമായ രീതിയിൽ കേസ് ഫ്രാബിക്കേറ്റ് ചെയ്യാനും ശേഷിയുള്ളവരാണ് കേരള പൊലീസ്. എന്നിരുന്നാലും ഒരോ കേസിന്റേയും കാര്യത്തിൽ ഇവരെല്ലാവരും തന്നെ വ്യത്യസ്ത തരത്തിൽ സ്വാധീനത്തിലാണ്.
ദിലീപിനെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കേസ് ഫാബ്രിക്കേറ്റ് ചെയ്തത്. ഒരാളെ തകർക്കാൻ പല മാർഗ്ഗങ്ങളും നോക്കിക്കൊണ്ടിരിക്കും. നമ്പി നാരായണനെതിരെ കേസെടുത്ത് ജയിലിൽ ഇട്ടത് ആരാണ്? കേരള പൊലീസ് തന്നേയല്ലേ. എത്രയോ കാലം ആ മനുഷ്യനെ വേട്ടയാടി. ആ മനുഷ്യന്റെ ജീവിതം മൊത്തം നശിപ്പിച്ച് കഴിഞ്ഞതിന് ശേഷം ഇന്ന് നമ്മൾ ഇരുന്ന് പറയുകയാണ് കാണിച്ചത് ശരിയായില്ലെന്ന്.
കൊച്ചിയിലെ നഗരത്തിൽ മലയാള സിനിമയെ നിയന്ത്രിക്കുന്ന തരത്തിലുള്ള ഒരു ശക്തിയായി ദിലീപ് വളരുന്നു. ഈ സാഹചര്യത്തിൽ ഇവനെ ഏത് വിധേനയും പണിയണം, അല്ലെങ്കിൽ നമ്മൾക്കെല്ലാം നഷ്ടമാണെന്ന് കരുതി ഇപ്പുറത്ത് ഒത്തുകൂടുന്ന ഒരുവിഭാഗം ആൾക്കാർ. ഒരു സിനിമ പോലെ കണ്ടാൽ മതി ഇതൊക്കെ. ഒത്തുകൂടിയ ആളുകൾക്ക് തകർക്കേണ്ടത് ദിലീപ് എന്ന് പറയുന്ന വ്യക്തിയെ അല്ല.
ദിലീപ് എന്ന് പറയുന്ന നിർമ്മാതാവിനെ, ദിലീപ് എന്ന് പറയുന്ന വിതരണക്കാരനെ, ദിലീപ് എന്ന് പറയുന്ന സിനിമ നടനെ യുമാണ് ഇവർക്ക് തകർക്കേണ്ടത്. മലയാള സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളിലും അതിശക്തിയോടെ ദിലീപ് നിൽക്കുന്ന സമയമാണ് അത്. ദിലീപിനെ ഏത് വിധേനയും തകർക്കണമെന്ന് കരുതി നിൽക്കുന്നവർക്ക് മുമ്പിലേക്കാണ് വലിയൊരു കാരണം കിട്ടുകയാണ്. ആ കാരണത്തിലേക്ക് അവർ ഫോക്കസ് ചെയ്യുകയാണ്.
അതിന് വേണ്ടി ഇവർ കരുതിക്കൂട്ടി കളിച്ചത് അല്ലെന്ന് എങ്ങനെ പറയാൻ സാധിക്കും. അതിലൂടെ സംഭവിച്ചത് എന്താണ്. ഇന്നൊക്കെ എന്തുമ്പോഴേക്കും ദിലീപ് എന്ന നടന്റെ കരിയർ ഏറെക്കുറെ ഇല്ലാതായി. സിനിമകൾ മോശമായത് കൊണ്ടാണ് പരാജയപ്പെട്ടത്. അല്ലാതെ ഈ ഒരു പ്രശ്നം കൊണ്ടാണെന്ന് ഞാൻ കരുതുന്നില്ല.
എന്നാൽ ഒരാളുടെ മനഃസമാധാനം കെടുത്തി ജീവിതം തകർത്ത് കഴിയുമ്പോൾ സ്വാഭാവികമായും അയാളുടെ ചിന്തകൾ എല്ലാം തന്നെ പാളിക്കൊണ്ടിരിക്കും. ഈ കേസിൽ നിന്നും ദിലീപിനെ കുറ്റവിമുക്തനാക്കുകയാണെങ്കിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട ഈ ഏഴ് വർഷക്കാലം തിരിച്ചുകൊടുക്കാൻ ഈ ആൾക്കാർക്ക് കഴിയുമോയെന്നും അഖിൽ മാരാർ ചോദിക്കുന്നു.