ശത്രുത വെച്ച് പെരുമാറില്ല അഖിൽ,അവൻ നല്ല മനസിന്റെ ഉടമയാണ്,റോബിൻ അവസരം മുതലാക്കിയതായി തോന്നിയിട്ടുമില്ല ;അഖിലിന്റെ മാതാപിതാക്കൾ

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ്(Bigg Boss 5) അമ്പത് ദിവസം പിന്നിടുമ്പോൾ അതി​ഗംഭീര ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞുപോയ സീസണുകളുമായി വച്ചു നോക്കുമ്പോള്‍ പ്രേക്ഷകരെ അത്രത്തോളം ആകർഷിക്കാൻ ഇത്തവണത്തെ ബിഗ് ബോസിനായില്ല. മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഷോയില്‍ കാര്യമായ കണ്ടന്റ് ക്രിയേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസം ബി​ഗ് ബോസ് വീട് മുഴുവൻ കണ്ടന്റ് ബഹളമായിരുന്നു.

രജിത്ത് കുമാറും റോബിനും ചലഞ്ചേഴ്സായി ഹൗസിലേക്ക് എത്തിയതോടെയാണ് ഉറങ്ങി കിടക്കുകയായിരുന്ന ബി​ഗ് ബോസ് വീണ്ടും ഉണർന്നത്. മൂന്ന് ദിവസത്തോളം ഹൗസിൽ ചിലവഴിച്ചാണ് ഇരുവരും പോയത്. അതിൽ റോബിൻ മാത്രം ഹൗസിൽ ചിലവഴിക്കാനുള്ള സമയം തീരും മുമ്പ് ബി​ഗ് ബോസിനെ വെല്ലുവിളിച്ചതിന്റെ പേരിൽ നേരത്തെ തന്നെ പുറത്തായിരുന്നു.

രജിത്ത് കുമാർ അനുവദിച്ച സമയം മുഴുവൻ ഹൗസിൽ നിന്ന ശേഷമാണ് തിരികെ പോയത്. ഹൗസിലുള്ള പല മത്സരാർഥികളുടേയും ​​ഗ്രൂപ്പ് കളി, സേഫ് ​ഗെയിം തുടങ്ങിയവയെല്ലാം മതിയാക്കുന്നതിനുള്ള നിർദേശങ്ങളും ചലഞ്ചേഴ്സ് മത്സരാർഥികൾക്ക് നൽകിയിരുന്നു. ബിബി ഹൗസ് ഒരു ഫൈവ് സ്റ്റാർ ഹോട്ടലാക്കി മാറ്റി.

അവിടെയുള്ള മത്സരാർഥികളെ ഹോട്ടൽ ജീവനക്കാരുമായി മാറ്റിയ ശേഷമാണ് ബി​ഗ് ബോസ് ടീം റോബിനേയും രജിത്തിനേയും ഹൗസിലേക്ക് പ്രവേശിപ്പിച്ചത്. ഹൗസിലേക്ക് പ്രവേശിച്ചശേഷം അഖിൽ മാരാരെ കൊണ്ട് റോബിൻ ബോഡി മസാജ് വരെ ചെയ്യിപ്പിച്ചിരുന്നു.


ഇരുവരും ഹൗസിലേക്ക് കയറും മുമ്പ് പുറത്ത് വലിയ രീതിയിൽ വഴക്ക് കൂടിയിട്ടുള്ളവരാണ്. റോബിനെ അഖിൽ അലറൽ വീരനെന്ന് വിളിച്ചത് വരെ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിത അഖിലിനെ കുറിച്ച് മാതാപിതാക്കൾപ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

അഖിലിനെ കൊണ്ട് റോബിൻ മസാജ് ചെയ്യിപ്പിച്ച വിഷയത്തിൽ അടക്കം അഖിലിന്റെ മാതാപിതാക്കൾ പ്രതികരിച്ചു. ശത്രുതയോടെ ഇരിക്കുക എന്നതല്ല ശത്രുത ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. നമ്മുടെ വീട്ടിൽ കയറി വരുന്നത് എത്ര വലിയ ശത്രുവായാലും നല്ല രീതിയിൽ സത്ക്കരിക്കണമെന്നല്ലേ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് റോബിനും അഖിലും തമ്മിൽ പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പായിരുന്നു.

അഖിൽ ഒരു കാര്യം പറയുമ്പോൾ അവിടെ ഇരിക്കുന്ന എല്ലാവരും കൂടെ വന്ന് അവന്റെ തോളിൽ കയറും. അങ്ങനെ പറയാൻ വന്നത് അവന് പറയാൻ കഴിയാതെ പോകും. അവന് ഇതുവരെ വന്നിട്ടുള്ള പരിക്കുകളെ കുറിച്ച് അവൻ പരാതിപ്പെട്ടിട്ടില്ല. അഖിൽ മാരാരുടെ മാതാപിതാക്കൾ പറഞ്ഞു.ശോഭ-അഖിൽ കോമ്പോ നല്ല രസമാണെന്നും‌ അഖിലിനെ തങ്ങൾക്ക് അറിയാവുന്നത് കൊണ്ട് തങ്ങൾക്ക് അത് തമാശയായിട്ടെ തോന്നിയിട്ടുള്ളൂവെന്നും അഖിലിന്റെ മാതാപിതാക്കൾ പറഞ്ഞു. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ​ഗെയിം വരുമ്പോൾ എല്ലാവരും അവനെ കൂട്ടത്തോടെ ആക്രമിക്കുകയാണ്. ഒമർ ലുലു പോകുമ്പോഴും അഖിലിന് എതിരായാണ് പറഞ്ഞത്.

അവിടെ രണ്ടുപേർ കൂടിയാൽ അഖിലിന്റെ കുറ്റവും കുറവും പറയും. അഖിൽ മത്സരിക്കാൻ പോയശേഷമാണ് ബി​ഗ് ബോസ് നിരന്തരമായി കാണന്നത്. അഖിൽ ബി​ഗ് ബോസ് കണ്ടിട്ടില്ലെന്നത് സത്യമാണ്. അവനെ പ്രവോക്ക് ചെയ്തത് കൊണ്ടാണ് അവന് ദേഷ്യം വരുന്നത്. അതുകൊണ്ട് തന്നെ അഖിലിനോട് അടിയുണ്ടാക്കരുതെന്ന് പറയേണ്ട കാര്യമില്ല.

ദേഷ്യം വന്നാലും അത് നീണ്ടുനിൽക്കില്ല പെട്ടന്ന് തണുക്കും. ശത്രുത വെച്ച് പെരുമാറില്ല അഖിൽ. അവൻ നല്ല മനസിന്റെ ഉടമയാണ്. റോബിൻ അവസരം മുതലാക്കിയതായി തോന്നിയിട്ടുമില്ല അഖിലിന്റെ മാതാപിതാക്കൾ പറയുന്നു. സീസൺ ഫൈവിൽ ചലഞ്ചറായി പോയി ബി​ഗ് ബോസ് ടീമിനെ വെല്ലുവിളിച്ച റോബിന് ട്രോൾ മഴയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ.

അഖിൽ ജുനൈസിനെ ഫിസിക്കൽ അസാൾട്ട് ചെയ്തുവെന്നും അതിനാൽ തന്നെ പുറത്താക്കിയത് പോലെ അഖിലിനേയും പുറത്താക്കണമെന്നുമാണ് റോബിൻ ആവശ്യപ്പെട്ടത്. റോബിന്റെ വെല്ലുവിളി പരിധി വിട്ടപ്പോൾ ബി​ഗ് ബോസ് റോബിനെ ഹൗസിൽ നിന്നും നീക്കുകയായിരുന്നു.

AJILI ANNAJOHN :