യുവ മനസുകളിൽ പ്രണയത്തിൻറെയും ഭയപ്പാടിൻറെയും നൊസ്റ്റാൾജിയ നിറച്ച് ചിത്ര;മോഷൻ ഗ്രാഫിക്സിലൂടെ ശ്രദ്ധേയമായ ടൈറ്റിൽ സോങ് എത്തി!

മലയാള സിനിമയെ ഒന്നടങ്കം കോരിത്തരിപ്പിച്ച ചിത്രമായിരുന്നു ആകാശഗംഗ.ചിത്രത്തിന്റെ രണ്ടാഭാഗം പ്രേക്ഷകർ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത് ഇപ്പോൾ ചിത്രം എത്തി കാണികളെ വീണ്ടും കോരിത്തരിപ്പിച്ചു.ഇപ്പോഴിതാ ചിത്രത്തിലെ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.


‘പുതുമഴയായി വന്നു നീ’ ഈ ഗാനം മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഇന്നും മലയാളികൾ ഈ ഗാനം കേട്ടാൽ ഉള്ളിൽ ഒരു ഭയം കടന്നു ചെല്ലാറുണ്ട്.ആകാശഗംഗ 2 എത്തിയപ്പോഴും ഈ ഗാനം എത്തിയിരുന്നു.ആ ഗാനം വീണ്ടും പുനരാവിഷ്കരിച്ചപ്പോൾ വീണ്ടും ഉള്ളിൽ ഭയത്തിന്റെ കണിക എല്ലാ മലയാളികളും ഉണ്ടായിക്കാണും.ആ ശബ്ദ തരംഗം കാതുകളിൽ മുഴങ്ങുമ്പോൾ ഏതൊരു മനുഷ്യന്റെ ഉള്ളിൽ വെറുതെപോലും ഒരു ഭയം വരാതിരിക്കില്ല.ഒപ്പം കെ എസ് ചിത്രയുടെ ശബ്‌ദ മാധുര്യത്തിൽ മതിമറന്നുപോകും.മോഷൻ ഗ്രാഫിക്സിലൂടെ ശ്രദ്ധേയമായ ടൈറ്റിൽ സോങ് എത്തി.

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ആകാശഗംഗ 2 ന്റെ രണ്ടാം ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിലെ ടൈറ്റിൽ വീഡിയോ ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്. വിനയന്റെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ആകാശഗംഗയ്ക്ക് ഒരു രണ്ടാം ഭാഗം വരുന്നു എന്നത് മലയാളക്കര ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ അണിയറ പ്രവർത്തകർ പങ്കുവെക്കുന്നത് പ്രതീക്ഷയോടെ കാത്തിരുന്നു വലിയ വിജയം കൈവരിച്ചിരിക്കുകയാണ്. ആരാധകർ. ഇപ്പോൾ രണ്ടാം ഗാനം പുറത്തുവന്നപ്പോൾ ഞെട്ടലോടെ കണ്ടിരിക്കുകയാണ് സിനിമാ പ്രേമികൾ.

ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്,.ഇതിൽ ടൈറ്റിൽ ഗ്രാഫിക്സ് സേതു ശിവാനന്ദനും,ആദർശ്
ബാലചന്ദ്രനുമാണ്.എസ് രമേശൻ നായർ എഴുതിയിരിക്കുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജിബാലാണ്.ഇതിനോടകം തന്നെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.ആകാശ് ഫിലിംസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും എല്ലാം നിർവഹിച്ചിരിക്കുന്നത് വിനയനാണ്.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗർഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കിൽ മായയുടെ മകൾ ആതിരയുടെ കഥയാണ് ആകാശഗംഗ–2 പറയുന്നത്. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിൻ ഹനീഫ,കലാഭവൻ മണി,രാജൻ.പി.ദേവ്, എൻ.എഫ്.വർഗ്ഗീസ്,കൽപ്പനച്ചേച്ചി, സുകുമാരിയമ്മ തുടങ്ങിയവരുടെ ഇല്ലായ്‌മ നഷ്ടമാണെന്ന് ആരാധകർ പാറയുന്നത്.

akashaganga 2 song

Noora T Noora T :