ഞെട്ടലോടെ ഞെട്ടൽ…ആദ്യഗാനം പുറത്തുവിട്ട് ആകാശഗംഗ 2!

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ആകാശഗംഗ 2 ന്റെ ആദ്യ ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ.വിനയന്റെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ആകാശഗംഗയ്ക്ക് ഒരു രണ്ടാം ഭാഗം വരുന്നു എന്നത് മലയാളക്കര ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ അണിയറ പ്രവർത്തകർ പങ്കുവെക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ആദ്യ ഗാനം പുറത്തുവന്നപ്പോൾ ഞെട്ടലോടെ കണ്ടിരിക്കുകയാണ് സിനിമാ പ്രേമികൾ.

തീ തുടികളുയരെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്.ബി കെ ഹരിനാരായണൻ എഴുതിയിരിക്കുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജിബാലാണ്.ഇതിനോടകം തന്നെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.ആകാശ് ഫിലിംസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും എല്ലാം നിർവഹിച്ചിരിക്കുന്നത് വിനയനാണ്.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗർഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കിൽ മായയുടെ മകൾ ആതിരയുടെ കഥയാണ് ആകാശഗംഗ–2 പറയുന്നത്. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിൻ ഹനീഫ,കലാഭവൻ മണി,രാജൻ.പി.ദേവ്, എൻ.എഫ്.വർഗ്ഗീസ്,കൽപ്പനച്ചേച്ചി, സുകുമാരിയമ്മ തുടങ്ങിയവരുടെ ഇല്ലായ്‌മ നഷ്ടമാണെന്ന് ആരാധകർ പാറയുന്നത്.

akashaganga 2 fist song released

Sruthi S :