ഗൂഗിള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കൊച്ചുണ്ണി !! നിവിന്‍ പോളിക്ക് കിടിലൻ പണി…
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബു മുതല്‍ മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും. ഇരുവരും ചേര്‍ന്ന് സമ്മാനിച്ച സിനിമകള്‍ എല്ലാം ഹിറ്റുകളായിരുന്നു. സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് നിവിനും അജുവും. ഇരുവരുടേയും ചങ്ങാത്തത്തിന്റെ ആഴം മനസിലാകണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പരസ്പരം ട്രോളുന്നത് കാണണം. പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ട്രോളിയും സിനിമകളെ പ്രെമോട്ട് ചെയ്തും ഇരുവരും ആരാധകരുടെ കൈയ്യടി നേടാറുണ്ട്.
ഇപ്പോഴിതാ നിവിന്‍ പോളിക്കൊരു മുട്ടന്‍ പണി കൊടുത്തിരിക്കുകയാണ് അജു വര്‍ഗ്ഗീസ്. നിവിന്റെ അവസാനം പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടെയുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്താണ് അജു നിവിനെ ട്രോളിയിരിക്കുന്നത്. കയറുകള്‍ കൊണ്ട് കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയില്‍ മൊബൈല്‍ ഫോണില്‍ നോക്കുന്ന നിവിന്റെ ചിത്രമാണ് അജു ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് അജു നല്‍കിയ അടിക്കുറിപ്പാണ് ഹിറ്റ്. ‘ ഗൂഗിള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കൊച്ചുണ്ണി’ എന്നായിരുന്നു ചിത്രത്തിന് അജു നല്‍കിയ കുറിപ്പ്. പോസ്റ്റും കുറിപ്പും ഹിറ്റായി മാറിയതോടെ നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയാക്കത്തതിലുള്ള ദേഷ്യമാകാം അജു ഇങ്ങനൊരു പണി കൊടുക്കാന്‍ കാരണമെന്നാണ് ചിലരുടെ കമന്റുകള്‍.
Aju Varghese funny insta pic