തമിഴ് നാടിന്റെ ഹരമാണ് തല അജിത്. ഒട്ടേറെ പരിശ്രമങ്ങളിലൂടെ സിനിമയിലേക്ക് സൂപ്പർസ്റ്റാറായി ഉയർന്നു വന്ന അജിത് മലയാളികൾക്കും പ്രിയങ്കരൻ ആണ് . മലയാളികളുടെ പ്രിയപ്പെട്ട താരം ശാലിനിയെ ആണ് അജിത് വിവാഹം ചെയ്തിരിക്കുന്നത്. താരത്തിനെന്നും വൻ സ്വീകാര്യത ആണ് പ്രേക്ഷകർക്ക് ഇടയിൽ .
പൊങ്കല്‍ റിസീലായെത്തിയ വിശ്വാസം ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച് വരികയാണ്. ബോക്‌സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് ചിത്രം കുതിച്ചത്. തലൈവര്‍ക്കൊപ്പം തലയും കൂടി എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ക്ക് ആശങ്കയായിരുന്നു. എല്ലാവിധ ആശങ്കകളേയും അസ്ഥാനത്താക്കുന്ന തരത്തിലാണ് സിനിമ കുതിച്ചത്.
ലാളിത്യത്തിന്റെ കാര്യത്തില്‍ തല ഏറെ മുന്നിലാണെന്ന് ആരാധകരും ഒരുമിച്ച് പ്രവര്‍ത്തിച്ചവരും വ്യക്തമാക്കിയിരുന്നു. താരജാഡയോ തലക്കനമോ ഇല്ലാതെ പെരുമാറുന്ന താരത്തെക്കുറിച്ചുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരമായ ശാലിനിയെയാണ് താരം വിവാഹം ചെയ്തത്. രണ്ട് മക്കളുണ്ട് ഈ ദമ്ബതികള്‍ക്ക്. സെലിബ്രിറ്റി കിഡായല്ല മക്കളെ വളര്‍ത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. അജിത്ത് മാത്രമല്ല ശാലിനിക്കും ലളിത ജീവിതത്തോടാണ് താല്‍പര്യം. പഴയ മോഡല്‍ ഫോണുമായി നില്‍ക്കുന്ന താരപത്‌നിയുടെ ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രശാന്തിനൊപ്പം നില്‍ക്കുന്ന തലയുടെ പഴയ ഫോട്ടോയും അതിന് പിന്നിലെ കഥകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ പ്രശാന്ത് ഒരുകാലത്ത് നായകനായി തിളങ്ങി നിന്നിരുന്നയാളാണ്. താരപുത്രനെന്ന അമേജുമായാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. നടന്‍ ത്യാഗരാജന്റെ മകനെന്ന നിലയില്‍ തുടക്കം മുതല്‍ത്തന്നെ മികച്ച പിന്തുണയായിരുന്നു ഈ താരപുത്രന് ലഭിച്ചത്. അരങ്ങേറ്റം മുതല്‍ത്തന്നെ തിളങ്ങിയ പ്രശാന്ത് അന്ന് അജിത്തിനേക്കാള്‍ വലിയ താരമായിരുന്നു. പൂമാലയുമായി നില്‍ക്കുന്ന പ്രശാന്തിനരികില്‍ തലകുനിച്ച് നില്‍ക്കുന്ന അജിത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
അന്ന് അജിത്തിനേക്കാള്‍ വലിയ താരമായിരുന്ന പ്രശാന്തിന് തന്റെ താരപദവി നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല എന്ന് മാത്രമല്ല അടിക്കടിയുള്ള പരാജയത്തോടെ താരത്തിന് താരപദവിയും നഷ്ടമാവുകയായിരുന്നു. അന്ന് തലകുനിച്ച് നിന്ന അജിത്താവട്ടെ പില്‍ക്കാലത്ത് സൂപ്പര്‍ നായകനായി മാറുകയും ചെയ്തു. എങ്ങനെ തുടങ്ങി എന്നതല്ല എവിടയെത്തി എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് ആരാധകര്‍ പറയുന്നു. പഴയ ഫോട്ടോ വൈറലായിത്തുടങ്ങിയതിന് പിന്നാലെയായാണ് ആരാധകര്‍ ഇതേക്കുറിച്ച് ചര്‍ച്ച തുടങ്ങിയത്.
സ്വീകാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് അജിത്ത്. സിനിമയിലായാലും ജീവിതത്തിലായലും സ്വന്തം നിലപാട് വ്യക്തമാക്കി മുന്നേറുന്ന താരം സ്വന്തമായ ഇടം നേടിയെടുത്താണ് മുന്നേറുന്നത്. അദ്ദേഹത്തിന്‍രെ എളിമയെക്കുറിച്ച് ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. സാധാരണക്കാരനായാണ് അദ്ദേഹം എല്ലാത്തിലും ഇടപെടാറുള്ളത്. ആ ലാളിത്യത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കാറുള്ളതും.
ajith’s success story