കിടിലൻ ലുക്ക് ;തല അജിത്തിൻറെ പുത്തില ലുക്ക് ഏറ്റെടുത്ത് ആരാധകർ!

തമിഴിൽ മാത്രമല്ല മലയാളതിനലും ഏറെ ആരധകരുള്ള നടനാണ് തല അജിത്.താരത്തിന് അന്നും ഇന്നും ഏറെ ആരാധക പിന്തുണയാണ് .തമിഴകത്തിന്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ‘തല’ എന്ന് തമിഴകം വിശേഷിപ്പിക്കുന്ന അജിത്ത്. നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ സമ്പാദിക്കാൻ അജിത്തിന് കഴിഞ്ഞിട്ടുണ്ട്.ഇപ്പോളിതാ ഏറ്റവും പുതിയതായി അജിത്ത് നായകനായെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

താരത്തിന്റേതായി ഇറങ്ങാനിരിക്കുന്ന ചിത്രമാണ് വലിമൈ.ചിത്രം അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. വിശ്വാസം, നേര്‍കൊണ്ട പാര്‍വൈ തുടങ്ങിയ സിനിമകളുടെ വിജയത്തിന് പിന്നാലെയാണ് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രം എത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നേര്‍കൊണ്ട പാര്‍വൈയ്ക്ക് ശേഷമാണ് അജിത്തും സംവിധായകനും വീണ്ടും ഒന്നിക്കുന്നത്. ബോണി കപൂര്‍ തന്നെയാണ് ഇത്തവണയും സിനിമ നിര്‍മ്മിക്കുന്നത്.

ആക്ഷന്‍ ത്രില്ലറായിട്ടാണ് സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വലിമൈയില്‍ വെറിട്ടൊരു ഗെറ്റപ്പിലാണ് അജിത്ത് എത്തുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ സൂപ്പര്‍ താരത്തിന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. അജിത്തിന്റെ ഫാന്‍സ് പേജുകളിലെല്ലാം നടന്റെ പുതിയ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുവന്‍ ശങ്കര്‍ രാജയാണ് അജിത്ത് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണം ചെയ്യുന്നു. ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണും ജാന്‍വി കപൂറും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

ajith kumar

Noora T Noora T :