തെന്നിന്ത്യയിൽ തല എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന നടനാണ് അജിത്. താരം തന്റെ സമകാലികരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്. ചെയ്യുന്ന കഥാപാത്രങ്ങളിലും സിനിമകളിലും മാത്രമല്ല ജീവിതത്തിലും അജിത്ത് വ്യത്യസ്ത പുലര്‍ത്തുന്നുണ്ട്.
തിരക്കുകൾക്കിടയിലും റേസിങ് തനിക്കേറെ പ്രിയപ്പെട്ട കാര്യമാണെന്ന് അജിത് പറഞ്ഞിരുന്നു. നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിയായിട്ടുണ്ട് അദ്ദേഹം. കുറച്ചു നാളുകളായി സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് പരിശീലനവുമായി മുന്നേറുകയായിരുന്നു നടൻ.
ഇപ്പോഴിതാ നാളുകളായി മനസില്‍ കൊണ്ട് നടന്നിരുന്നൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. 13 വര്‍ഷത്തിനു ശേഷമുള്ള റേസിങ് ട്രാക്കിലെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് അജിത്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തിൽ താരം മൂന്നാമതായി ഫിനിഷ് ചെയ്തു.
നേരത്തേ പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാര്യമായ പരിക്കുകളൊന്നുമില്ലാത്തതിനാല്‍ റേസിങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെ മത്സരത്തിൽ വിജയം കൈവരിച്ച താരത്തിന് കയ്യടിക്കുകയാണ് ആരാധകർ.
ആ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനായി മാധവനും എത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയായി മാധവനും വിശേഷങ്ങള്‍ പങ്കുവെച്ചത്. തുടർന്ന് അജിതിനൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും മാധവന്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
അതേസമയം അദ്ദേഹം ‘എന്തൊരു മനുഷ്യനാണ്, ദി വൺ ആന്‍ഡ് ഓണ്‍ലി അജിത് കുമാര്‍’ എന്നായിരുന്നു മാധവന്‍ താരത്തിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. മാത്രമല്ല തന്റെ സ്വപ്‌നം സഫലമായെന്നാണ് അദ്ദേഹം പറഞ്ഞിട്ടുണ്ടായത്. അതിന് ഹീറോയെന്നല്ലാത എന്ത് പറയാനാണെന്നും മാധവന്‍ ചോദിച്ചിരുന്നു. തുടർന്ന് വിജയത്തിന് ശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷം പങ്കിടുന്ന രംഗങ്ങളും പുറത്തുവന്നിട്ടുണ്ട്. മകനെ കെട്ടിപ്പിടിക്കുന്നതും ഭാര്യയും നടിയുമായ ശാലിനിയെ ചുംബിക്കുന്നതും വീഡിയോയിലുണ്ട്. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ദുബായ് സാക്ഷ്യം വഹിച്ചത്.