തമിഴ് സിനിമയുടെ സ്ഥിരം കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി ഒരുക്കി തിയേറ്ററുകളിലെത്തി വന്‍വിജയം കൊയ്ത ചിത്രമാണ് കൈതി. ഇപ്പോൾ ഇതാ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. തമിഴിൽ കാർത്തിയാണ് കേന്ദ കഥാപാത്രം അവതരിപ്പിച്ചെങ്കിൽ ഹിന്ദിയിൽ അജയ് ദേവ്ഗണായിരിക്കും. താരം തന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
ഒറ്റ രാത്രി നടക്കുന്ന ഒരു കഥയെ അവലംബമാക്കിയാണ് ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൈതി. ചിത്രത്തില്‍ മലയാളി താരം നരേനും ഏറെ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹരീഷ് പേരടി, രമണ, ദീന ജോര്‍ജ്ജ്, മറിയം,ഹരീഷ് ഉത്തമന്, അംസദ്, അര്ജ്ജുന് ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
റിയലന്‍സ് എന്റര്‍ടെയിന്‍മെന്റ് ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്നാണ് കൈതിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മിക്കുന്നത്. തമിഴിൽ ലോകേഷ് കനകരാജ് ആണ് കൈതി സംവിധാനം ചെയ്തത്
Ajay Devgn