കാജോൾ സെറ്റിൽ അങ്ങനെ തന്നെ ആയിരുന്നു;വീണ്ടും ഭാര്യയോടൊപ്പം വർഷങ്ങൾക്കുശേഷം അഭിനയിച്ചതിനെ കുറിച്ച് അജയ് ദേവഗൺ!

ബോളിവുഡ് ആരാധകരുടെ പ്രിയ താരദമ്പതിമാരാണ് കജോളും അജയ് ദേവഗണ്ണും.ഇരുവരെയും താരങ്ങൾക്കും ഏറെ ഇഷ്ട്ടമാണ്.ബോളിവുഡിലെ എന്നത്തേയും പ്രിയ സിനിമ ജോഡികൾ കൊടെയാണിവർ.വിവാഹം കഴിഞ്ഞെങ്കിൽ പോലും ഇന്നും ഇരുവരും ബോളിവുഡിൻറെ പ്രിയ താരദമ്പതിമാരായാണ് അറിയപ്പെടുന്നത്.മാത്രമല്ല വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന നായികമാരാണ് ഭൂരിഭാഗവും എന്നാൽ വളരെ ഏറെ വ്യത്യസ്തമായണ് ഇരുവരും.ഇപ്പോഴും ബോളിവുഡിൽ നിറ സാന്നിധ്യമാണ്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കജോളും അജയ് ദേവ്ഗണും ഒരുമിച്ചെത്തുകയാണ്. തനാജി: ദ അണ്‍സംഗ് വാരിയര്‍ എന്ന ചിത്രത്തിലാണ് ദമ്പതിമാർ വീണ്ടും എത്തുന്നത്. ഇപ്പോഴിത ഭാര്യയുമൊപ്പമുളള ഷൂട്ടിങ്ങ് അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ചിത്രത്തിന്റെ ട്രെയിലർ റിലിസ് ചടങ്ങിലായിരുന്നു ഭാര്യയ്ക്കൊപ്പം അഭിനയിച്ചതിന്റെ എക്സ്പീരിയൻ സ് പങ്കുവെച്ചത്.

ദമ്പതിമാരായിട്ട് തന്നെയാണ് കജോളും- അജയ് ദേവഗണ്ണും ചിത്രത്തിൽ എത്തുന്നത്. തനാജി മലൂസരെ എന്ന വീരനായകനെയാണ് ശതാരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. താനാജിയുടെ ഭാര്യ സാവിത്രി മലുസരെയായിട്ടാണ് കജോൾ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ട്രെയിലറിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ച് അറിയാൻ എല്ലാവർക്കും അതിയായ താൽപര്യമാണ്. ട്രെയിലർ ലോഞ്ചിനിടെ ഭാര്യ കജോളുമായിട്ടുള്ള ഷൂട്ടിങ്ങ് എക്സ്പീരിയൻസാണ് എല്ലാവർക്കും അറിയേണ്ടത്. യഥാർ ജീവിതത്തിലേതു പോലെ ചിത്രത്തിലും അജയ് യുടെ ഭാര്യയായിട്ടാണ് കജോൾ എത്തുന്നത്. കജോളിനോടൊപ്പമുളള അഭിനയം എങ്ങനെയായിരുന്നു എന്ന് തനിയ്ക്ക് അറിയില്ല. കാരണം ഞങ്ങൾ എങ്ങനെയാണോ വീട്ടിൽ അതുപോലെ തന്നെയായിരുന്നു സിനിമ സെറ്റിലും . വീട്ടിൽ എങ്ങനെ പെരുമാറുന്നുവോ അതുപോലെ തന്നെയായിരുന്നു എല്ലാവരുടേയും മുന്നിലും പെരുമാറിയിരുന്നത്. അതു കൊണ്ട് ‌ തന്നെ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല- അജയ് ദേവ്ഗൺ പറഞ്ഞു.

തനാജി: ദ അണ്‍സംഗ് വാരിയര്‍ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് കജോൾ എത്തിയിരുന്നില്ല. അതിന്റെ കാരണവും അജയ് ദേവ്ഗൺ വെളിപ്പെടുത്തിയിരുന്നു. മകളുടെ കോളേജിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ ‌ പോയതു കൊണ്ട് കജോളിന് ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാനായില്ല. കജോൾ, അജയ് ദേവ്ഗണ്‍ എന്നിവർക്കൊപ്പം സെയ്ഫ് അലിഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് പുറത്തു വന്ന ട്രെയിലറിനു ലഭിക്കുന്നത്.

ഇത്തരത്തിലുളള കഥാപാത്രങ്ങൾ ചെയ്യാൻ തനിയ്ക്ക് ഇനിയും ആഗ്രഹമുണ്ടെന്ന് അജയ് ദേവ്ഗൺ പറയുന്നു. താനാജിയെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ട് പോയി . അദ്ദേഹത്തിനെ പോലെയുളള വീരന്മാർ തങ്ങൾക്ക സ്വതന്ത്ര്യം ലഭിക്കാൻ വേണ്ടി എത്ര ത്യാഗങ്ങളാണ് അനുഭവിച്ചത്. അത്തരത്തിലുളള കഥകൾ ഇനിയും വെള്ളിത്തിരയിൽ എത്തിക്കണം. തനാജി മാത്രമല്ല മറ്റ് ധീര യോദ്ധക്കളുടെ കഥയും എത്തണമെന്ന് താരം കൂട്ടിച്ചേർത്തു.ഓം റൗത് ആണ് തനാജി: ദ അണ്‍സംഗ് വാരിയര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി 10നാണ് ചിത്രം തിയേറ്ററുകളിൽ എത്തും.

ajay devgan talk about his wife kajol

Noora T Noora T :