ലോകമെമ്പാടും നിരവധി ആരാധകരെ സ്വന്തമാക്കിയ താരസുന്ദരിയാണ് ഐശ്വര്യ റായ്. ഐശ്വര്യയുടെ വിശേഷങ്ങളെല്ലാം എപ്പോഴും ആരാധർക്കിടിയിൽ ചർച്ചയാകാറുണ്ട്. ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. ഇന്നും ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും തന്റെ ഇമേജിന്റെ കാര്യത്തിൽ കൃത്യമായ കാഴ്ചപ്പാടുള്ള താരമാണ് ഐശ്വര്യ റായ്. തനിക്കുള്ള ജനപ്രീതിയ്ക്ക് കോട്ടം തട്ടുന്നതൊന്നും ഓഫ് സ്‌ക്രീനിലും ഓൺ സ്‌ക്രീനിലും ഐശ്വര്യ ചെയ്യാൻ ഒരുക്കമില്ല.
കഴിഞ്ഞ ദിവസം വൈകുന്നേരം മുതലായിരുന്നു ഐശ്വര്യ റായിയുടെ കാർ അപകടത്തിൽ പെട്ടു എന്ന വാർത്തകൾ പുറത്തുവന്നത്. മുംബൈയിലെ ജുഹുവിൽ അണ് സംഭവം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ടിൻറെ ബസാണ് നടിയുടെ കാറിൽ ഇടിച്ചത്. ബസ് പിന്നിൽ ഇടിക്കുകയായിരുന്നു. ഈ സമയം ഐശ്വര്യ കാറിൽ ഉണ്ടായിരുന്നില്ല.
ജുഹു ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ബസ് അമിതാഭ് ബച്ചന്റെ വസതിക്ക് സമീപം എത്തിയപ്പോൾ ആഡംബര കാറിൽ ഇടിക്കുകയായിരുന്നു. കാറിൽ ബസിടിച്ചതിൻറെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാറിനു പിന്നിൽ ബസിടിച്ചതിന് പിന്നാലെ ബൗൺസർമാരിലൊരാൾ പുറത്തിറങ്ങി ബസ് ഡ്രൈവറെ മർദിച്ചതായി ബെസ്റ്റ് ഉദ്യോഗസ്ഥൻ പറയുന്നു.
ബസ് കാറിൽ ഇടിച്ചതിനു പിന്നാലെ ഡ്രൈവർ പുറത്തിറങ്ങിയിരുന്നു, ഈ സമയം ബംഗ്ലാവിൽ നിന്ന് ഒരു ബൗൺസർ പുറത്തിറങ്ങി ഡ്രൈവറെ മർദിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ ബംഗ്ലാവിലെ ജീവനക്കാർ ബസ് ഡ്രൈവറോട് ക്ഷമാപണം നടത്തിയതായും ബസ് ഡ്രൈവർ പ്രശ്നം അവസാനിപ്പിച്ചതായുമാണ് റിപ്പോർട്ട്.
അതേസമയം, എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലെന്ന തരത്തിലായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. ഐശ്വര്യയുടെ ജന്മദിനാഘോഷത്തിൽ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചൻ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ആരാധകരുടെ ഇത്തരം സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു. എന്നാൽ തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും ഇപ്പോഴും നല്ല രീതിയിൽ പോകുന്നതായിട്ടും അഭിഷേക് സൂചിപ്പിച്ചിരുന്നു. ഇടയ്ക്ക് ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം പുറത്ത് വന്നിരുന്നു.
എന്നാൽ ഭതൃമാതാവ് ജയ ബച്ചനും ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചനുമായാണ് ഐശ്വര്യയ്ക്ക് പ്രശ്നങ്ങളെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഐശ്വര്യയും ജയ ബച്ചനും തമ്മിൽ അകൽച്ചയുണ്ടെന്ന വാദത്തിന് പുതിയ തെളിവുകൾ നിരത്തുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം ഫിലിം മേക്കറും നടനുമായ അഷുതോഷ് ഗൗരിക്കറിന്റെ മകന്റ വിവാഹത്തിന് ബച്ചൻ കുടുംബം എത്തി. ജയ ബച്ചൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ എന്നിവരാണ് വിവാഹത്തിനെത്തിയത്. ഗ്രൂപ്പ് ഫോട്ടോയ്ക്ക് വധുവിനും വരനുമൊപ്പം ജയ ബച്ചനും അഭിഷേകും നിന്നു.
എന്നാൽ ഐശ്വര്യ റായെ ഇവർക്കൊപ്പം കാണുന്നില്ല. ജയ ബച്ചനൊപ്പം നിൽക്കാൻ ഐശ്വര്യ തയ്യാറാകാത്തതാണെന്നാണ് വാദം. നേരത്തെ ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയപ്പോഴും ഐശ്വര്യ ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഫോട്ടോയ്ക്ക് നിന്നിരുന്നില്ല. നിലവിൽ പ്രചരിക്കുന്ന ഗോസിപ്പുകളെ ഒരുമിച്ചുള്ള ഒരു ഫോട്ടോ കൊണ്ട് ഐശ്വര്യക്കും ജയ ബച്ചനും ഇല്ലാതാക്കാം. എന്നാൽ ഇവർ അതിന് തയ്യാറാകാത്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. പ്രചരിക്കുന്ന ഗോസിപ്പുകൾ സത്യമായിരിക്കാമെന്നും എന്തോ പ്രശ്നമുണ്ടെന്നും ആരാധകർ വാദിക്കുന്നുണ്ട്.
ഐശ്വര്യ അഭിഷേകിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വളരെ നല്ലവളായിട്ടും ദയയുള്ളവളുമായാണ് പെരുമാറിയത്. പക്ഷേ നിങ്ങളുടെ ഭാര്യയുടെ കരിയർ നശിപ്പിച്ചു എന്നാണ് അഭിഷേകിനെ കുറ്റപ്പെടുത്തി കൊണ്ട് ചിലർ പറഞ്ഞത്. എന്നാൽ അഭിഷേക് ഐശ്വര്യയുടെ ജീവിതം നശിപ്പിച്ചിട്ടില്ലെന്നാണ് മറ്റ് ചില ആരാധകരുടെ വാദം. ആദ്യം അമ്മയാകാൻ തീരുമാനിച്ചത് ഐശ്വര്യയാണ്. മകളെ സ്വയം വളർത്താൻ തീരുമാനിച്ചതും കുടുംബിനിയായിരിക്കാൻ തീരുമാനിച്ചതുമൊക്കെ ഐശ്വര്യയാണ്. അവിടെ അഭിഷേകിനെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യമാണ് ഉള്ളതെന്നുമാണ് ആരാധകർ ചോദിക്കുന്നത്.
അടുത്തിടെ, നടിയുടെ ഭാവിയെ കുറിച്ച് ജ്യോതിഷിയുടെ ചില പ്രവചനങ്ങളുെം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ഐശ്വര്യ’ എന്ന പേര് സംസ്‌കൃതത്തിൽ നിന്നാണ്, ‘സമൃദ്ധി’ അല്ലെങ്കിൽ ‘സമ്പത്ത്’ എന്നാണ് അർത്ഥമാക്കുന്നത്. കരിയറിൽ വലിയ ഉയരങ്ങൾ നേടിയ ഒരാൾക്ക് അനുയോജ്യമായ പേര് തന്നെയായിരുന്നു ഐശ്വര്യയ്ക്ക്.വൃശ്ചിക രാശിയിൽ ജനിച്ച ഐശ്വര്യ തന്റെ അഭിനിവേശത്തിനും നിശ്ചയദാർഢ്യത്തിനും പേരുകേട്ടവളാണ്. ഈ വർഷം, വൃശ്ചിക രാശിക്കാർക്ക് വ്യക്തിഗത വളർച്ചയും തിരിച്ച് വരവുമൊക്കെ ഉണ്ടാവും.
ആത്മവിശ്വാസത്തോടെ പുതിയ അവസരങ്ങൾ സ്വീകരിക്കുകയും സന്തുലിതാവസ്ഥ നിലനിർത്താൻ സ്വയം ശ്രദ്ധിക്കുകയും ചെയ്യും. നിശ്ചയദാർഢ്യം, വിശ്വസ്തത, കാന്തിക സാന്നിധ്യം എന്നിവയാണ് ഐശ്വര്യയുടെ വൃശ്ചിക രാശിയുടെ പ്രത്യേകതകൾ. അവൾ എല്ലാ കാര്യത്തിലും അവബോധമുള്ളവളാണ്, തീരുമാനങ്ങൾ എടുക്കുമ്പോൾ പലപ്പോഴും അവളുടെ ചുറ്റുമുള്ളവരെ വിശ്വസിക്കും. ചിട്ടയായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും മൊത്തത്തിലുള്ള ക്ഷേമത്തെ സഹായിക്കും.
ബന്ധങ്ങളിൽ, തുറന്ന ആശയവിനിമയം നടത്തുന്നത് പ്രിയപ്പെട്ടവരുമായുള്ള ബന്ധം ശക്തിപ്പെടുത്തും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ആഴത്തിലാക്കാൻ ദുർബലത സ്വീകരിക്കുക. ഐക്യം നിലനിർത്തുന്നതിൽ വിശ്വാസത്തിനും നിർണായക പങ്കുണ്ട്. കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകിക്കൊണ്ട് പുതിയ പ്രോജക്ടുകൾ ഉയർന്നു വന്നേക്കാം. വെല്ലുവിളികൾ സുഗമമായി കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കണം. വ്യക്തിപരമായ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
തുറന്ന ആശയവിനിമയത്തിലൂടെയും ധാരണയിലൂടെയും ബന്ധങ്ങൾ ദൃഢമാകും. യോഗയോ വ്യായാമോ ചെയ്ത് മാനസികാരോഗ്യത്തിന് മുൻഗണന നൽകണം. ഈ വർഷം, സമതുലിതമായ ജീവിതശൈലി നിലനിർത്തുന്നതിൽ നടി ശ്രദ്ധിക്കണം. കർക്കടകം, മീനം, കന്നി, മകരം എന്നീ രാശികളുമായി വൃശ്ചിക രാശിക്കാർ ഏറ്റവും യോജിക്കുന്നു. ഈ അടയാളങ്ങൾ വൈകാരിക ആഴവും ധാരണയും പങ്കിടുന്നു, യോജിപ്പുള്ള ബന്ധങ്ങൾ വളർത്തുകയെന്നുമാണ് ജ്യോതിഷി പറയുന്നത്.
അതേസമയം ജയബച്ചൻ ഐശ്വര്യയെ കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞതും ചർച്ചയായിരുന്നു. സ്വന്തം മകളായാണ് ഐശ്വര്യയെ കാണുന്നതെന്നാണ് ജയ ബച്ചൻ പറഞ്ഞത്. തങ്ങളുടെ മകൾ ശ്വേത വീട്ടിലില്ലാത്ത വിടവ് നികത്തുന്നത് ഐശ്വര്യയാണെന്നും ജയ ബച്ചൻ പറയുന്നു. കോഫീ വിത്ത് കരൺ ഷോയിലായിരുന്നു ജയ ബച്ചൻ ഐശ്വര്യയെ കുറിച്ച് പറഞ്ഞത്.
മകൾ ശ്വേത ബച്ചൻ വിവാഹിതയായപ്പോൾ അമിതാഭ് ബച്ചൻ്റെ ജീവിതത്തിൽ ഒരു ശൂന്യതയുണ്ടായിരുന്നുവെന്നും ഐശ്വര്യ റായ് തൻ്റെ വീട്ടിലേക്ക് മരുമകളായി എത്തിയപ്പോൾ ശൂന്യത ഇല്ലാതായിയെന്നും അഭിഷേകിനെ കാണുമ്പോഴെല്ലാം ബച്ചൻ സന്തോഷവാനാണെന്നും ജയ ബച്ചൻ പറഞ്ഞിരുന്നു.
തങ്ങൾ ഐശ്വര്യയെ മരുമകളായി കണ്ടിട്ടില്ലെന്നും എന്നും മകളെ പോലെയാണ് കണ്ടിരുന്നതെന്നും ജയ ബച്ചൻ പറഞ്ഞു. ഇതോടൊപ്പം തൻ്റെ ഭർത്താവ് അമിതാഭ് ബച്ചനെക്കുറിച്ചും ജയ സംസാരിച്ചു. തൻ്റെ മരുമകൾ ഐശ്വര്യയെ വീട്ടിൽ കാണുമ്പോഴെല്ലാം ബച്ചന്റെ കണ്ണുകൾ തിളങ്ങുമായിരുന്നു. വീട്ടിൽ വരുന്ന ശ്വേതയെ നോക്കി നിൽക്കുന്നപോലെയാണ് ഐശ്വര്യയെും അതേ സ്നേഹത്തോടെ നോക്കിയിരുന്നത്.
ശ്വേത പോയപ്പോൾ ഉണ്ടായ ശൂന്യത ഐശ്വര്യ വന്നപ്പോൾ പൂർണമായി. ശ്വേത കുടുംബത്തിലില്ല മറ്റൊരു കുടുംബത്തിലേക്ക് പോയിയെന്നും ഇനി അവൾ ബച്ചൻ ഫാമിലി അല്ലെന്നത് ഉൾക്കൊള്ളാൻ വളരെ പ്രയാസം നേരിട്ടു. അതുപോലെ തന്നെ ഒരിക്കൽ സ്റ്റാർഡസ്റ്റ് മാസികയുമായി സംസാരിക്കവെ ജയ ഐശ്വര്യയിലെ അമ്മയേയും പ്രശംസിച്ചിരുന്നു.
അന്ന് ഐശ്വര്യയെ വണ്ടർഫുൾ മദർ എന്നാണ് വിശേഷിപ്പിച്ചത്. ഐശ്വര്യ ഇന്റസ്ട്രിയിലെ വലിയ താരമാണ്. എന്നിട്ടും തൻ്റെ കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നു. അവൾ ഒരു ശക്തയായ സ്ത്രീയാണ്. ഒരു മനോഹരമായ അമ്മയാണ്. മകളെ അവൾ സ്വയം പരിചരിക്കും. എല്ലാ ജോലികളും സ്വയം ചെയ്യും എന്നുമാണ് മരുമകളെ കുറിച്ച് ജയ പറഞ്ഞത്.