ഐശ്വര്യയും അഭിഷേകും പിണങ്ങാനുള്ള കാരണം ജയ ബച്ചനും ശ്വേത ബച്ചനുമല്ല!, ഐശ്വര്യയെ വഞ്ചിച്ച് നിമ്രതുമായി അടുപ്പത്തിലായി; വൈറലായി കുറിപ്പ്

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഐശ്വര്യയുടെ ജന്മദിനാഘോഷത്തിൽ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചൻ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ആരാധകരുടെ ഇത്തരം സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു. നേരത്തെ തന്നെ ഐശ്വര്യയും അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചൻ നന്ദയുമായി സ്വരചേർച്ചയില്ലെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.

പൊതുവെ അവാർഡ് ഷോകളിലും മറ്റും ബച്ചൻ കുടുംബം ഒരുമിച്ച് എത്തുമ്പോൾ ഐശ്വര്യ മകൾ ആരാധ്യയ്‌ക്കൊപ്പമായിരുന്നു എത്തിയിരുന്നത്. അഭിഷേക് തന്റെ അച്ഛന്റേയും അമ്മയുടേയും കൂടെയായിരുന്നു വന്നിരുന്നത്. ഇപ്പോൾ ഐശ്വര്യ തന്റെ അമ്മയ്ക്കൊപ്പം അവരുടെ വീട്ടിലാണ് താമസം.

ഇപ്പോഴിതാ എന്തുകൊണ്ടാണ് ഐശ്വര്യയും അഭിഷേകും പിരിഞ്ഞതെന്ന് സൂചിപ്പിക്കുന്നൊരു കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്നാണ് കുറിപ്പിൽ പറയുന്നത്. എന്നാൽ ഇരുവരും ഇതുവരേയും ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെന്നും നിയമപരമായി ഡിവോഴ്‌സിന് ശ്രമിക്കില്ലെന്നുമാണ് പറയുന്നത്.

ഐശ്വര്യയും അഭിഷേകും പിണങ്ങാനുള്ള കാരണം ജയ ബച്ചനും ശ്വേത ബച്ചനുമല്ലെന്നാണ് പോസ്റ്റിൽ പറയുന്നത്. ഐശ്വര്യ ഒരിക്കലും ബച്ചൻ കുടുംബത്തിന്റെ സമ്പത്തിനെ ആശ്രയിച്ചിരുന്നില്ല. ബോളിവുഡിലെ സൂപ്പർ താരമായ ഐശ്വര്യ സ്വന്തം നിലയ്ക്ക് തന്നെ അതിസമ്പന്നയാണ്. അഭിനയത്തിന് പുറമെ റിയൽ എസ്റ്റേറ്റിലും സ്റ്റാർട്ടപ്പുകളിലും ഐശ്വര്യയ്ക്ക് നിക്ഷേപമുണ്ട്.

ഐശ്വര്യ അഭിഷേകിനെ വിവാഹം കഴിച്ചത് ബച്ചൻ കുടുംബത്തിന്റെ പേരിന് വേണ്ടിയാണ്. ബച്ചൻ കുടുംബത്തിന് വളരെ ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുണ്ട്. അതായിരുന്നു ഐശ്വര്യ ആഗ്രഹിച്ചിരുന്നത്. തന്റെ സിനിമകൾ നിരന്തരം പരാജയപ്പെടുന്നത് അഭിഷേകിനെ മാനസികമായി തളർത്തി. ഓരോ സിനിമയും പ്രതീക്ഷയോടെ സമീപിക്കുമെങ്കിലും ബോക്‌സ് ഓഫീസിൽ പരാജയപ്പെടുന്നത് താരത്തെ അസ്വസ്തനാക്കി.

ഇതിനിടെ ദസ്വി എന്ന സിനിമയുടെ സെറ്റിൽ വച്ച് അഭിഷേക് ബച്ചനും നായികയായ നിമ്രത് കൗറും തമ്മിൽ അടുപ്പത്തിലായെന്നും കുറിപ്പിൽ പറയുന്നു. അഭിഷേക് ഐശ്വര്യയെ വഞ്ചിച്ച് നിമ്രതുമായി അടുപ്പത്തിലായതാണ് ഇരുവരുടേയും ദാമ്പത്യ ജീവിതത്തിനുള്ള അവസാനത്തെ ആണിയെന്നാണ് പോസ്റ്റ് പറയുന്നത്.

എന്നാൽ അഭിഷേകിന്റെ കുടുംബം അതിനെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. നിമ്രത് അഭിഷേകിന്റെ കാര്യത്തിൽ സീരിയസ് ആയിരുന്നു. എന്നാൽ താൻ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ അഭിഷേക് നിമ്രതിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ ഐശ്വര്യ അപ്പോഴേയ്ക്കും അഭിഷേകുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. പക്ഷെ നിയമപരമായി വിവാഹ ബന്ധം വേർപെടുത്താനുള്ള സാധ്യത കുറവാണെന്നും കുറിപ്പിൽ പറയുന്നു.

2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുമ്പോയിരുന്നു ഈ വിവാഹം. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ.

അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല. വിവാഹത്തിന് ശേഷം സിനിമാ അഭിനയം തുടർന്നെങ്കിലും അമ്മയായതോടെ സിനിമകളുടെ എണ്ണം കുറച്ചു. ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. എന്നാൽ ഐശ്വര്യ മാറി നിന്നത് കൊണ്ട് നടിയുടെ താരപ്രഭയ്ക്ക് കോട്ടം വന്നില്ല.

Vijayasree Vijayasree :