പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ മേനോന്. ഇപ്പോഴിതാ താരത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ഐശ്വര്യ തന്റെ വളര്‍ത്തു നായയ്ക്ക് ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

‘എന്റെ മകള്‍ കോഫി മേനോനെ താലോലിക്കുന്നതാണ് എന്റെ തെറാപ്പി’ എന്നാണ് താരം ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍. ഇതിന് പിന്നാലെയാണ് താരത്തെ ട്രോളി സോഷ്യല്‍ മീഡിയ എത്തിയത്.
വളര്‍ത്തു നായയുടെ പേരിന് കൂടെ ജാതിപ്പേര് ഇട്ടതിലുള്ള പ്രതിഷേധവും നിരവധി പേര് പോസ്റ്റിന് താഴെ രേഖപ്പെടുത്തുന്നുണ്ട്. ഉന്നത കുലജാതനായ പട്ടി, മേനോന് എന്നത് പട്ടി പഠിച്ചു വാങ്ങിയ ഡിഗ്രി ആണോ തുടങ്ങി നിരവധിയ കമന്റുകളാണ് പോസ്റ്റ്ന് താഴെ പ്രത്യക്ഷപ്പെടുന്നത്.
2018 ല്‍ റിലീസായ തമിഴ് പടം എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മേനോന് ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസില്‍ നായകനായ കോമഡി ചിത്രം ‘മണ്‍സൂണ്‍ മാഗോസില് താരം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ‘ബസൂക്ക’ ചിത്രത്തിലും ഐശ്വര്യ ഒരു കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
