മണിരത്നം ചിത്രമായ പൊന്നിയിന്‍ സെല്വന് 2വിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ ഐശ്വര്യ റായിയുമൊത്തുള്ള അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്റ ആദ്യ ഭാഗത്തില്‍ ഇരുവരും തമ്മില്‍ കോമ്പിനേഷന്‍ സീനുകള്‍ ഒന്നുമില്ല.
എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഇരുവരും ഒരുമിച്ച് സ്ക്രീന്‍ പങ്കിടുന്നുണ്ട്. അപ്പോള്‍ സംഭവിച്ചതിനെ കുറിച്ചാണ് നടി പറഞ്ഞത്. ‘സൈന്‍ ലാഗ്വേജ്’ പഠിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടിയെന്നും ആ സമയത്ത് ഐശ്വര്യ റായി ആണ് തന്നെ സഹായിച്ചതെന്നും നടി വ്യക്തമാക്കി.
ഭാഷ അറിയില്ല. തമിഴ് വശമില്ല. വലിയൊരു എ ഫോര്‍ സൈസ് നോട്ട്ബുക്കിലാണ് അവര്‍ ഡയലോഗുകള്‍ എല്ലാം എഴുതിവെച്ച് പ്രാക്ടീസ് ചെയ്യുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഐശ്വര്യ ഊമറാണി എന്നൊരു കഥാപാത്രം കൂടി കൈകാര്യം ചെയ്യുന്നുണ്ട്,’ എന്നും ഐശ്വര്യ പറഞ്ഞു.
‘കപ്പല്‍ വരുഗിറേന്‍’ എന്ന ഡയലോഗ് പറയണമായിരുന്നു. ഇത് സൈന്‍ ലാഗ്വേജിലാണ് പറയേണ്ടത്. അതുവരെ ഡയലോഗായിരുന്നു. അങ്ങനെ എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് ഐശ്വര്യ എന്നെ സഹായിച്ചത്,’ എന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്.