ഡാഡിയുടെ സ്വാതന്ത്ര്യം ആദ്യമായി ഞാൻ വിലക്കി; ലോക് ഡൗണിലെ തന്റെ പ്രധാന ജോലി തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തന്റെതായ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. ഇപ്പോഴിതാ ലോക് ഡൗണ്‍ ദിനങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ് താരം.

ലോക് ഡൗണിന് മുന്‍പ് കൊച്ചിയിലെ ഫഌറ്റില്‍ കുറച്ച് ദിവസം കഴിഞ്ഞിരുന്നു. പിന്നീടാണ് തിരുവനന്തപുരത്തേക്ക് പോയതെന്ന് താരം പറയുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ ഡാഡി തനിച്ചായിരുന്നു. മമ്മി സ്ഥലത്തില്ല. ഈ സമയത്ത് ഡാഡിക്കൊരു കമ്ബനിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു. ഡാഡി വീട്ടില്‍ തന്നെയുണ്ടെന്നും പുറത്തേക്കൊന്നും പോയിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ജോലിയാണ് പ്രധാനമായും തനിക്ക് ചെയ്യാനുള്ളതെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇതാദ്യമായാണ് ഡാഡിയുടെ സ്വാതന്ത്ര്യം വിലക്കുന്നത്. എല്ലാ വാതിലുകളും പൂട്ടി കീ ഒളിപ്പിച്ച് വെച്ചാണ് താന്‍ അദ്ദേഹത്തെ വീട്ടില്‍ത്തന്നെ നിര്‍ത്തുന്നതെന്നും താരം പറയുന്നു.

aiswarya lakshmi

Noora T Noora T :