ഗർഭിണിയായ ഐശ്വര്യ ഇതെല്ലാം ചെയ്താൽ വയറ്റിലുള്ള കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ദോഷം സംഭവിക്കുമോ എന്ന് ഭണ്ഡാർക്കർ ഭയന്നു, അതോടെ നടിയെ ആ സിനിമയിൽ നിന്ന് ഒഴിവാക്കി!

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു.

ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. എന്നാൽ ഇന്നും നടിയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല. വിവാഹത്തിന് ശേഷം സിനിമാ അഭിനയം തുടർന്നെങ്കിലും അമ്മയായതോടെ സിനിമകളുടെ എണ്ണം കുറച്ചു. ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ.

മണിരത്‌നം മുതൽ സഞ്ജയ് ലീല ബൻസാലി വരെയുള്ള നിരവധി ലെജന്റുകളുടെ നായികയാകാനും ഐശ്വര്യയ്ക്ക് സാധിച്ചു. എന്നാൽ മിക്കവരേയും പോലെ പല സിനിമകളും നഷ്ടമാവുകയും ചെയ്തിട്ടുണ്ട് ഐശ്വര്യയ്ക്ക്. ഇതിൽ വലിയ സംവിധായകരുടെ സിനിമകളും സൂപ്പർ ഹിറ്റുകളുമുണ്ട്.

അങ്ങനെ ഐശ്വര്യയ്ക്ക് നഷ്ടമായ സിനിമയാണ് ഹീറോയിൻ. മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത സിനിമ 2012 ലാണ് പുറത്തിറങ്ങുന്നത്. ഐശ്വര്യയ്ക്ക് പകരം ചിത്രത്തിൽ നായികയായത് മറ്റൊരു സൂപ്പർ നായികയായ കരീന കപൂറാണ്. ബോളിവുഡിലെ പ്രമുഖ സംവിധായകൻ മധുർ ഭണ്ഡാർക്കർ. ഫാഷൻ എന്ന സിനിമയിലൂടെ പ്രിയങ്ക ചോപ്ര, കങ്കണ റണാവത്ത് എന്നിവർക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സംവിധായകൻ. ബോളിവുഡിൽ വലിയ ചർച്ചയായ ചിത്രമാണ് ഫാഷൻ.

ഫാഷന് പിന്നാലെ ഭണ്ഡാർക്കർ ഒരുക്കുന്ന ഹീറോയിൻ എന്ന സിനിമയിൽ അഭിനയിക്കണമെന്ന് ഐശ്വര്യക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കാൻ ഐശ്വര്യ സമ്മതം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഐശ്വര്യ ഗർഭിണിയായി. എന്നാൽ ഇക്കാര്യം ഐശ്വര്യ സംവിധായകൻ മധുർ ഭണ്ഡാർക്കറെ അറിയിച്ചില്ല. തന്റെ നായിക ഗർഭിണിയാണെന്ന വിവരം അദ്ദേഹം അറിയുന്നത് വാർത്തകളിലൂടെയാണ്. അതോടെ സംവിധായകന് ഐശ്വര്യയോട് ദേഷ്യമായി.

ഹീറോയിനിൽ ഐശ്വര്യ അഭിനയിക്കേണ്ടിയിരുന്നത് സിനിമാ നടിയുടെ വേഷമാണ്. കഥാപാത്രം പുകവലിക്കുന്ന രംഗങ്ങളും അതികഠിനമായ സ്റ്റെപ്പുകളുള്ള ഡാൻസ് നമ്പറുമുണ്ട്. ഗർഭിണിയായ ഐശ്വര്യ ഇതെല്ലാം ചെയ്താൽ വയറ്റിലുള്ള കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ദോഷം സംഭവിക്കുമോ എന്ന് ഭണ്ഡാർക്കർ ഭയന്നു. ഐശ്വര്യയുടെ കുഞ്ഞിന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ തന്നെയത് മാനസികമായി ബാധിച്ചേനെ എന്നാണ് മധുർ ഭണ്ഡാർക്കർ അന്ന് പറഞ്ഞത്. ഐശ്വര്യ ഗർഭിണിയാണെന്ന കാര്യം തന്നിൽ നിന്ന് മറച്ചു വെച്ചെന്നും അന്ന് സംവിധായകൻ പറഞ്ഞിരുന്നു.

സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കാരണം എട്ട് ദിവസം താൻ ഓഫീസിൽ പോയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഗർഭിണിയാണെന്ന വിവരമറിയാതെ ഷൂട്ട് തുടങ്ങിയിരുന്നെങ്കിൽ സിനിമയെ സാരമായി തന്നെ ബാധിച്ചേനെ. 65 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു സിനിമയ്ക്കുണ്ടായിരുന്നത്. അപ്പോഴേക്കും നടി ആറോ ഏഴോ മാസം ഗർഭിണിയാവും. ആ ഘട്ടത്തിൽ നായികയെ മാറ്റുകയോ ഷൂട്ടിംഗ് നിർത്തേണ്ടി വരികയോ ചെയ്താൽ വലിയ നഷ്ടം തന്നെ നിർമ്മാതാക്കൾക്ക് സംഭവിച്ചേനെ.

സംഭവം അന്ന് വലിയ ചർച്ചയായി മാറി. സംവിധായകനിൽ നിന്നും ഇത്രയും പ്രധാനപ്പെട്ടൊരു കാര്യം മറച്ചുവച്ചതിന് ഐശ്വര്യയ്ക്ക് കടുത്ത വിമർശനവും നേരിടേണ്ടി വന്നു. ആ സമയം ഐശ്വര്യയ്ക്ക് പിന്തുണയുമായി വന്നത് ഭർത്താവ് അഭിഷേക് ബച്ചന്റെ പിതാവും നടനുമായ അമിതാഭ് ബച്ചനാണ്. ഒരു നടി ഗർഭിണി ആവരുതെന്ന് ഒരു കരാറും ഇല്ലെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു.

എന്തായാലും സിനിമയിൽ നിന്നും ഐശ്വര്യ പിന്മാറി. പകരം കരീന കപൂർ ചിത്രത്തിലെ നായികയായി. എന്നാൽ സിനിമ ബോക്‌സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു. എങ്കിലും ചിത്രത്തിലെ പാട്ടുകളും കരീനയുടെ പ്രകടനവും ആരാധകരുടെ കയ്യടി നേടി. കഴിഞ്ഞ ദിവസം, അമിതാഭ് ബച്ചന്റെയും ഐശ്വര്യയുടെയും പഴയൊരു വീഡിയോയും വൈറലായി മാറിയിരുന്നു. 2015 ലെ സ്റ്റാർഡസ്റ്റ് അവാർഡ്‌സിൽ നിന്നുള്ളതാണ് വീഡിയോ.

ബച്ചനോടുള്ള തന്റെ ആരാധന തുറന്ന് പറയുന്ന ഐശ്വര്യയെയാണ് വീഡിയോയിൽ കാണുന്നത്. അതീവ സന്തുഷ്ടയായും, തന്റെ പതിവ് ശാന്തത കൈവിട്ടുമാണ് വീഡിയോയിൽ ഐശ്വര്യ സംസാരിക്കുന്നത്. ”ഹീ ഈസ് ദ ബെസ്റ്റ്”എന്നു പറഞ്ഞു കൊണ്ട് ബച്ചനെ കെട്ടിപ്പിടിക്കുകയും കവിളിൽ ചുംബിക്കുകയും ചെയ്യുന്നുണ്ട് ഐശ്വര്യ.

എന്നാൽ അമിതാഭ് ബച്ചൻ കുപിതനായിട്ടാണ് കാണപ്പെടുന്നത്. ഐശ്വര്യയുടെ പ്രവർത്തികൾ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുണ്ടെന്നാണ് തോന്നുന്നത്. താരം ഐശ്വര്യയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. ”ആരാധ്യയെ പോലെ പെരുമാറുന്നത് നിർത്തൂ” എന്നാണ് ബച്ചൻ മരുമകളോട് പറയുന്നത്. എന്നാൽ ഐശ്വര്യ അപ്പോഴും സാധാരണ നിലയിലേക്ക് വരുന്നില്ല. താൻ പറഞ്ഞത് എല്ലാവർക്കും അറിയുന്നതാണെന്ന് ചിരിച്ചു കൊണ്ട് പറയുകയാണ് ഐശ്വര്യ. ഇടയ്ക്ക് ബച്ചന്റെ താടയിൽ പിടിച്ച് കളിക്കുകയും ചെയ്യുന്നുണ്ട് ഐശ്വര്യ. പിന്നാലെ ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.

ഐശ്വര്യ കൊച്ചുകുട്ടിയെ പോലെ പെരുമാറുമ്പോൾ ബച്ചൻ അതീവഗൗരവ്വത്തിലാണ് പെരുമാറുന്നത്. അതിൽ നിന്നും ഐശ്വര്യയുടെ പെരുമാറ്റത്തിൽ അദ്ദേഹം അസ്വസ്ഥനാണെന്ന വിലയിരുത്തലിലേക്കാണ് സോഷ്യൽ മീഡിയ എത്തുന്നത്. അതേസമയം ചിലർ പറയുന്നത് ഐശ്വര്യ മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയിലാണെന്നാണ്. അതിനാലാണ് ഐശ്വര്യയ്ക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കാത്തതും അതാണ് ബച്ചനെ ദേഷ്യം പിടിപ്പിച്ചതെന്നുമാണ് ചിലർ കമന്റ് ചെയ്തത്.

2007ലായിരുന്നു അഭിഷേകുമായുള്ള നടിയുടെ വിവാഹം. വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവിന്റെ കുടുംബവുമായി അടുത്തുനിന്ന ഐശ്വര്യ തന്റെ പേരിനൊപ്പം ബച്ചൻ എന്ന കുടുംബ പേരുകൂടി ചേർത്തിരുന്നു. ഏറെ അഭിനന്ദനങ്ങളും ഇതിലൂടെ നടി സ്വന്തമാക്കി. അങ്ങനെ ഇതുവരെ ഐശ്വര്യ റായി ബച്ചൻ എന്ന പേരിലാണ് നടി അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ കുറേനാളുകളായി ഐശ്വര്യയും അഭിഷേകും പിരിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ വന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നത് ഐശ്വര്യയും അഭിഷേകും പിരിയാൻ കാരണം അഭിഷേകിന്റെ അമ്മയും സഹോദരിയുമാണെന്നാണ്. ജയ ബച്ചനും ശ്വേത ബച്ചനും ഐശ്വര്യയുമായി പിണക്കത്തിലായെന്നാണ് റിപ്പോർട്ടുകൾ പറഞ്ഞത്. ഇത് ഐശ്വര്യയുടേയും അഭിഷേകിന്റെയും ദാമ്പത്യ ജീവിതത്തേയും ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

കരിയറിൽ അത്യന്ത്യം ഉയർച്ചയിൽ നിൽക്കെയായിരുന്നു ഐശ്വര്യ അഭിഷേകിനെ വിവാഹം ചെയ്യുന്നത്. എന്നാൽ അഭിഷേകിന് അന്ന് ബച്ചന‍്റെ മകൻ എന്നതിനപ്പുറം വലിയ താരമൂല്യം ഉണ്ടായിരുന്നില്ല. ലോകമെമ്പാടും അറിയപ്പെടുന്ന, നിരവധി ആരാധകരുള്ള ഐശ്വര്യ റായ് ബച്ചൻ കുടുംബത്തിലെ അംഗമായപ്പോൾ അത് വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.

കരിയറിനപ്പുറം കുടുംബ ജീവിതത്തിനാണ് ഐശ്വര്യ റായ് പലപ്പോഴും പ്രാധാന്യം നൽകിയിരുന്നത്. മകൾ ആരാധ്യ ബച്ചൻ പിറന്ന ശേഷം സിനിമകളുടെ എണ്ണം താരം കുറച്ചു. ഐശ്വര്യ സിനിമകൾ ചെയ്യുന്നത് കുറച്ചതിനെക്കുറിച്ച് അഭിഷേക് ബച്ചൻ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ഐശ്വര്യ മകളുടെ കാര്യങ്ങൾ നോക്കുന്നത് കൊണ്ടാണ് തനിക്ക് സിനിമകളിൽ അഭിനയിക്കാൻ സാധിക്കുന്നതെന്ന് അന്ന് നടൻ പറഞ്ഞു.

വിവാഹത്തിന് ശേഷം തനിക്ക് അഭിനയിക്കാൻ അനുവാദം തന്നത് ഐശ്വര്യയാണ്. നിങ്ങൾ പോയി അഭിനയിക്കൂ. ആരാധ്യയുടെ കാര്യം ഞാൻ ശ്രദ്ധിക്കാമെന്ന് ഐശ്വര്യ പറഞ്ഞു. അത് കൊണ്ട് തനിക്ക് സ്വതന്ത്ര്യമായി പെർഫോം ചെയ്യാൻ പറ്റി. ഒരുപാട് അമ്മമാർ അവരുടെ ഭർത്താവിനോട് ഇതിന് സാഹചര്യമൊരുക്കുന്നു. അവരോട് നന്ദി പറയേണ്ടതുണ്ട്. ഉത്തരവാദിത്വങ്ങൾ പകുതിയായി പങ്കുവെക്കണമെന്ന് പറയാനുള്ള എല്ലാ അവകാശവും അവർക്കുണ്ടെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി.

എന്നാൽ സിനിമാ രംഗത്ത് തുടർന്നെങ്കിലും കാര്യമായ ഹിറ്റുകളൊന്നും അഭിഷേക് ബച്ചന്റെ കരിയറിൽ ഉണ്ടായില്ല. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ഐശ്വര്യ റായ് തിരിച്ചെത്തി. അപ്പോൾ വളരെ വലിയ സ്വീകാര്യതയാണ് നടിയ്ക്ക് ലഭിച്ചത്. എന്നാൽ പിന്നീട് മറ്റൊരു സിനിമയിലും ഐശ്വര്യ ഒപ്പുവെച്ചില്ല. വർഷങ്ങൾക്ക് ശേഷം ഐശ്വര്യ റായ് തമിഴിലേക്ക് തിരികെ വരുന്നത് പൊന്നിയിൻ സെൽവനിലൂടെയാണ്. ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവും താരം നടത്തുന്നത് ഈ സിനിമയിലൂടെയാണ്. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായ് അഭിനയിച്ചത്.

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ഐശ്വര്യ റായി ആണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ പ്രവർത്തിക്കുന്ന ഐശ്വര്യയുടെ ആസ്തി 862 കോടിയാണെന്നാണ് വിവരം. സിനിമകൾക്ക് 10 കോടിയും പരസ്യ ചിത്രങ്ങൾക്ക് ഏഴ് മുതൽ എട്ട് കോടിവരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. ആറ് മുതൽ ഏഴ് കോടി വരെയാണ് ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾക്ക് ഐശ്വര്യ വാങ്ങുന്നത്. ലോറിയൽ, സ്വിസ് ആഡംബര വാച്ചായ ലോഞ്ചിനസ്, ലക്‌സ്, കൊക്കക്കോള, പെപ്‌സി, ടൈറ്റൻ വാച്ചുകൾ, ലാക്മി കോസ്‌മെറ്റിക്‌സ്, കാഷ്യോ പേജർ, ഫിലിപ്പ്‌സ്, പാമോലീവ്, കാഡ്‌ബെറി, ഫ്യൂജി ഫിലിംസ്, കല്യാൺ ജുവല്ലേഴ്‌സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് പോലുള്ള കമ്പനികളുമായി പരസ്യ കരാറും നടിയ്ക്കുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി ആഡംബര വസതികളും നടിക്ക് സ്വന്തമായിട്ടുണ്ട്. നിലവിൽ, മുംബൈയിലെ ബാന്ദ്രയിലാണ് താരം താമസിക്കുന്നത്. ബാന്ദ്ര-കുർള കോംപ്ലക്‌സിലുള്ള ഈ ആഡംബര അപ്പാർട്‌മെന്റിന്റെ വില 50 കോടിയാണ്. 2015 ലാണ് അപ്പാർട്മെന്റ് നടി വാങ്ങുന്നത്. ഇതുകൂടാതെ ദുബായിലും ഒരു ആഡംബര മളികയുണ്ട്. ഒരു ഇൻ-ഹൗസ് ജിം, നീന്തൽക്കുളം, മറ്റ് ആഡംബര സൗകര്യങ്ങളുള്ള വീടിന്റെ മൂല്യം ഏകദേശം 15 കോടിയാണ്.

റോൾസ് റോയ്‌സ് ഗോസ്റ്റ്, ഓഡി എ8എൽ, മെഴ്‌സിഡസ് ബെൻസ് എസ്500, മെഴ്‌സിഡസ് ബെൻസ് എസ്350ഡി കൂപ്പ്, ലെക്‌സസ് എൽെക്‌സ് 570, എന്നിങ്ങനെ നിരവധി ആഡംബര കാറുകളും നടിക്കുണ്ട്. രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. 600 കോടിയാണ് നടിയുടെ ആസ്തി. ഹോളിവുഡിൽ സജീവമായ പ്രിയങ്ക സിനിമ/ സീരീസ് എന്നിവക്കായി ലക്ഷക്കണക്കിന് ഡോളറുകളാണ് പ്രതിഫലമായി കൈപ്പറ്റുന്നത്.

ബ്രാൻഡ് പ്രമോഷൻ,എൻഡോഴ്‌സ്‌മെന്റ് എന്നിവയിലൂടെകോടി കണക്കിന് രൂപയാണ് താരം സമ്പാദിക്കുന്നുണ്ട്.ബിസിനസിലും സജീവമാണ്.പർപ്പിൾ പിക്‌ചേഴ്‌സ് പ്രിയങ്കയുടെ നിർമാണ കമ്പനിയാണ്.അനോമലി എന്ന പേരിൽ ഹെയർകെയർ ബ്രാൻഡും ന്യൂയോർക്ക് സിറ്റിയിൽ ഒരു ഇന്ത്യൻ റെസ്റ്റോറൻ്റും നടിക്കുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Vijayasree Vijayasree :