നടനുമായുള്ള പ്രണയം വിവാഹത്തിലേക്ക് ; പ്രതികരണവുമായി ഐശ്വര്യ രാജേഷ്

മലയാളികളുടെയും പ്രിയ നടിയാണ് ഐശ്വര്യ രാജേഷ്. തമിഴ് ,തെലുങ്ക് , മലയാളം സിനിമകളിൽ സജീവമാണ് ഐശ്വര്യ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം താരത്തിന്റെ വിവാഹത്തെ കുറിച്ചാണ്.ഐശ്വര്യ ഒരു നടനുമായി പ്രണയത്തിലാണ്. ഉടന്‍ തന്നെ ഇരുവരും വിവാഹിതരാകുമെന്നുള്ള വാര്‍ത്തയാണ് ഗോസിപ്പ് കോളത്തില്‍ പ്രചരിക്കുന്നത്.

ഇപ്പോഴിത വിവാഹ വാര്‍ത്തയ്ക്ക് പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും വിവാഹമായാല്‍ തന്‍ തന്നെ ആദ്യം പ്രേക്ഷകരോട് അറിയിക്കുമെന്നും ഐശ്വര്യ രാജേഷ് പറഞ്ഞു.

താന്‍ ഇപ്പോള്‍ സിംഗിളാണ്. അതിനാല്‍ തന്നെ വളരെയധികം സന്തോഷവതിയാണെന്നും ഐശ്വര്യ പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു പ്രതികരണം. കൂടാതെ ഗോസിപ്പ് കോളത്തില്‍ ചര്‍ച്ചയാകുന്ന തന്റെ കാമുകന്റെ പേര് വെളിപ്പെടുത്തണമെന്നും അതിനെ കുറിച്ച്‌ തനിയ്ക്ക് അറിയാന്‍ തിടുക്കമായെന്നും തമാശ രൂപേണേ ഐശ്വര്യ ട്വിറ്റ് ചെയ്തു.

aishwarya rajesh about marriage

Sruthi S :